Moto AI, Sony LYTIA-700C ക്യാമറയുമായി New Motorola ഫോൺ പുറത്തിറക്കി

Updated on 16-Sep-2024
HIGHLIGHTS

മിഡ് റേഞ്ച് സെഗ്മെന്റിലാണ് New Moto പുറത്തിറക്കിയത്

30,000 രൂപയ്ക്ക് താഴെ ഏറ്റവും മികച്ച ഫീച്ചറുകളാണ് ഫോണിലുള്ളത്

23,999 രൂപയ്ക്കാണ് ഫോൺ പുറത്തിറക്കിയത്, ലോഞ്ച് ഓഫറുകളുമുണ്ട്

Motorola പുതിയ Moto Edge 50 Neo ഫോൺ അവതരിപ്പിച്ചു. മിഡ് റേഞ്ച് സെഗ്മെന്റിലാണ് New Moto പുറത്തിറക്കിയത്. 30,000 രൂപയ്ക്ക് താഴെ വിലയിൽ ഏറ്റവും മികച്ച ഫീച്ചറുകളാണ് ഫോണിലുള്ളത്. അഡ്വാൻസ്ഡ് ടെക്നോളജിയും 1.5K ഡിസ്പ്ലേയും തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.

സ്റ്റീരിയോ സ്പീക്കറുകളാണ് മോട്ടറോള എഡ്ജ് 50 നിയോയിലുള്ളത്. ഇത് 68W വയർഡ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. ഡ്യുവൽ സ്പീക്കറുകളും ബയോമെട്രിക്‌സിനായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുകളുമുണ്ട്.

ഫോണിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ഫീച്ചറുകളുണ്ടോ എന്നറിയേണ്ടേ? മോട്ടോ എഡ്ജ് 50 നിയോ ഫോണിന്റെ വിലയും മറ്റ് വിശദാംശങ്ങളും അറിയാം.

Motorola Edge 50 Neo

Motorola Edge 50 Neo സ്പെസിഫിക്കേഷൻ

6.4 ഇഞ്ച് 1.5K പോൾഡ് LTPO ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. മോട്ടറോള എഡ്ജ് 50 നിയോ സ്ക്രീനിന് 120Hz റിഫ്രെഷ് റേറ്റുണ്ടാകും. ഇതിൽ 3,000 nits പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. സ്‌ക്രീൻ ഗോറില്ല ഗ്ലാസ് 3 ആണ് സ്ക്രീൻ പ്രൊട്ടക്റ്ററായി ഉപയോഗിച്ചിരിക്കുന്നത്.

മീഡിയാടെക് ഡൈമൻസിറ്റി 7300 ചിപ്‌സെറ്റ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മോട്ടറോള അഞ്ച് വർഷത്തെ ഒഎസും സെക്യൂരിറ്റി അപ്‌ഡേറ്റ് ഉറപ്പുനൽകുന്നു. ഇതിൽ 4,310mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. 68W വയർഡും 15W വയർലെസ് ചാർജിങ്ങും ഇത് സപ്പോർട്ട് ചെയ്യുന്നു.

ഫോണിലെ ഫ്രെണ്ട് ക്യാമറയ്ക്ക് OIS സപ്പോർട്ടുണ്ട്. ഇതിലെ മെയിൻ ക്യാമറ 50 മെഗാപിക്സൽ ആണ്. Sony LYTIA 700C സപ്പോർട്ട് ഈ പ്രൈമറി ക്യാമറയിലുണ്ട്. 13-മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഫോണിലുണ്ട്. ഫോണിലുള്ളത് 10-മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ ഫ്രണ്ട് ക്യാമറയായി നൽകിയിരിക്കുന്നത് 32 മെഗാപിക്സൽ ആണ്.

ജലവും പൊടിയും പ്രതിരോധത്തിനായി IP68-റേറ്റിങ്ങുണ്ട്. ഡോൾബി അറ്റ്‌മോസ് പിന്തുണയ്ക്കുന്ന ഡ്യുവൽ സ്പീക്കറുകൾ ഇതിലുണ്ട്. ബയോമെട്രിക്‌സിനായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഫോണിലുണ്ട്. Moto AI ഫീച്ചറും മോട്ടോ എഡ്ജ് 50 നിയോ ഫോണിലുണ്ട്. ഇത് മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നു.

Motorola Edge 50 Neo വില

8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണാണിത്. മോട്ടോ എഡ്ജ് 50 നിയോയ്ക്ക് 23,999 രൂപയാണ് വില. ഫോണിന്റെ വിൽപ്പനയും ഇന്ന് തന്നെ ആരംഭിക്കുന്നു. സെപ്റ്റംബർ 16-ന് വൈകുന്നേരം 7 മണി മുതലാണ് വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട് വഴി മാത്രമായിരിക്കും വിൽപ്പന.

Read More: Samsung Galaxy M05: 8000 രൂപയ്ക്ക് താഴെ 5000mAh ബാറ്ററിയും 50MP ഡ്യുവൽ ക്യാമറയുമുള്ള New Samsung ഫോണെത്തി

ലോഞ്ച് ഓഫറുകളുടെ ഭാഗമായി ബാങ്ക് കാർഡ് പേയ്മെന്റിലൂടെയും പണം ലാഭിക്കാം. HDFC ബാങ്ക് കാർഡുകളിലൂടെ 1,000 രൂപ വരെ കിഴിവ് നേടാം. നാല് നിറങ്ങളിൽ സ്മാർട്ട്‌ഫോൺ ലഭ്യമാണ്. നോട്ടിക്കൽ ബ്ലൂ, ലാറ്റെ, ഗ്രിസൈൽ, പോയിൻസിയാന നിറങ്ങളിൽ വാങ്ങാം.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :