ലോകത്തിലെ ആദ്യത്തെ 200 എംപി ക്യാമറ ഫോൺ ഇന്ന് എത്തും
മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് എത്തും
200 മെഗാപിക്സൽ ക്യാമറ ഫോണുകൾ വരെ ഇന്ന് എത്തും
മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .മോട്ടോറോളയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .Motorola edge 30 ultra കൂടാതെ മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ എന്നി സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തുക .
ഇതിൽ ഏറ്റവും പ്രതീക്ഷയോടെ നോക്കുന്നത് Motorola edge 30 ultra എന്ന സ്മാർട്ട് ഫോണുകളാണ് .കാരണം ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് 200 മെഗാപിക്സൽ ക്യാമറകളിൽ ആണ് .ഇതിനോടകം തന്നെ Motorola edge 30 ultra എന്ന സ്മാർട്ട് ഫോണുകളുടെ ക്യാമറ വിവരങ്ങൾ പുറത്തുവിടുകയുണ്ടായി .
അതുപോലെ തന്നെ Motorola edge 30ഫ്യൂഷൻ എന്ന സ്മാർട്ട് ഫോണുകളിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറകളിൽ ആണ് ഇന്ത്യൻ വിപണിയിൽ എത്തുക .Motorola edge 30 ultra ഫോണുകളുടെ മറ്റു സവിശേഷതകളിലേക്കു നോക്കുകയാണെങ്കിൽ സ്നാപ്ഡ്രാഗൺ 8 പ്ലസ് Gen 1 പ്രോസ്സസറുകളിൽ എത്തുന്നതാണ് .
ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു വിവരങ്ങളും അതുപോലെ തന്നെ ഡിസൈൻ ,ഫോട്ടോസ് എന്നിവ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു .