digit zero1 awards

മോട്ടോയുടെ രണ്ടു സ്റ്റൈലിഷ് സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തും

മോട്ടോയുടെ രണ്ടു സ്റ്റൈലിഷ് സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തും
HIGHLIGHTS

മോട്ടറോളയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തുന്നു

Moto G30 കൂടാതെ Moto G10 Power എന്നി മോഡലുകളാണ് വിപണിയിൽ എത്തുന്നത്

64 മെഗാപിക്സൽ ക്വാഡ് ക്യാമറയിൽ വരെയാണ് പുറത്തിറങ്ങുന്നത്

മോട്ടോയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഇന്ന് പുറത്തിറങ്ങുന്നു .മോട്ടോറോളയുടെ മോട്ടോ ജി 30 കൂടാതെ മോട്ടോറോളയുടെ മോട്ടോ ജി 10 പവർ എന്നി സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ നാളെ പുറത്തിറങ്ങുന്നത് .48 മെഗാപിക്സൽ കൂടാതെ 64 മെഗാപിക്സലിന്റെ ക്യാമറകളിൽ വരെയാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ മോട്ടോ ജി 10 പവർ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .

MOTOROLA MOTO G30 സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1600 x 720 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 90Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ MOTOROLA MOTO G30  ഫോണുകൾ Qualcomm Snapdragon 662 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

 അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകൾ കൂടിയാണ് .64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാണ് MOTOROLA MOTO G30 ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

64 മെഗാപിക്സലിന്റെ മെയിൻ ക്യാമറ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസുകൾ + 2 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററി ലൈഫിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ (supports 20W fast charging out-of-the-box )ബാറ്ററി കരുത്തിലാണ് വിപണിയിൽ എത്തുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo