മോട്ടോ G 4 മെയ് 17 നു ഇന്ത്യൻ വിപണിയിൽ
കരുത്തു തെളിയിക്കാൻ മോട്ടോ ജി 4 എത്തുന്നു
മോട്ടറോള ജി4, ജി4 പ്ലസ് എന്നീ ഫോണുകള്‍ മെയ് 17 ന് പുറത്തിറങ്ങും എന്ന് റിപ്പോർട്ട്. നേരത്തെ തന്നെ ഫോണിന്റെ പ്രത്യേകതകളും ചിത്രങ്ങളും ഓണ്‍ലൈനിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുറത്തിറങ്ങുന്ന ദിവസയും വെളിപ്പെട്ടത്. 2014 മോട്ടറോളയെ ഗൂഗിളിന്റെ കൈയ്യില്‍ നിന്നും ലെനോവ വാങ്ങിയിരുന്നു. ലെനോവ സിഇഒ യാങ്ങ് യുന്‍ക്യൂങ്ങ് ആണ് ജി4 ജൂണില്‍ എത്തുന്ന കാര്യം വ്യക്തമാക്കിയത്.
മോട്ടോ ജി4 പ്ലസ് ഫിംഗര്‍പ്രിന്റ് സെന്‍സറുമായാണ് രംഗത്ത് എത്തുക എന്നാണ് ഇപ്പോൾ ലീക്കായ ചിത്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ഒപ്പം ജി4 ന്റെയും ജി4 പ്ലസിന്റെയും അടിസ്ഥാന ഡിസൈനില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആക്ടീവ് ഡിസ്‌പ്ലേ ടെക്‌നോളജി അടക്കമുള്ള സാങ്കേതിക അപ്‌ഡേഷനുകള്‍ മോട്ടോ പ്രേമികള്‍ ജി4 ല്‍ പ്രതീക്ഷിക്കുന്നുണ്ട്.
5.5 ഇഞ്ച് ഡിസ്പ്ലേ ആയിട്ടായിരിക്കും ഇത് പുറത്തിറങ്ങുക .16 ജിബി മെമ്മറി സ്റ്റൊറെജും ,13 mp റിയർ ക്യാമറയും ഇതിൽ ഉണ്ട് .മോട്ടോ g 4 പ്ലുസിനു ഏകദേശം 21000 രൂപയും മോട്ടോ ഗ 4 നു 18000 രൂപയും ആയിരിക്കും വില .