Moto E13 New Variant: Moto E13ന്റെ പുത്തൻ വേരിയന്റ് 8,999 രൂപയ്ക്ക് പുറത്തിറക്കി മോട്ടറോള

Updated on 15-Aug-2023
HIGHLIGHTS

Moto E13 സ്മാർട്ട്ഫോണിന്റെ 128GB സ്റ്റോറേജ് വേരിയന്റ് ലഭ്യമാക്കി മോട്ടറോള

6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്

മോട്ടറോള 128GB സ്റ്റോറേജ് വേരിയന്റ് ഒരു 4G ഫോണാണ്

Moto E13ന്റെ പുതിയ വേരിയന്റ് പുറത്തിറക്കി മോട്ടറോള. Moto E13 സ്മാർട്ട്ഫോണിന്റെ 64GB സ്റ്റോറേജ് മാത്രമാണ് ലഭ്യമായിരുന്നത്. എന്നാൽ ഇനി ഉപയോക്താക്കൾക്ക് 128GB സ്റ്റോറേജ് വേരിയന്റും ലഭ്യമാകും. ഇന്റേണൽ സ്റ്റോറേജ് വർധിപ്പിച്ച് പുതിയ വേരിയന്റ് പുറത്തിറക്കി എന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ വേരിയന്റുകൂടി എത്തിയതോടെ Moto E13ന്റെ വേരിയന്റുകളുടെ എണ്ണം മൂന്നായി.

Moto E13 സ്റ്റോറേജും വിലയും

Moto E13സ്മാർട്ട്ഫോണിന്റെ 2GB റാമും 64GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡൽ 6,999 രൂപയ്ക്ക് ആണ് അവതരിപ്പിച്ചത്. അ‌തിന്റെ തൊട്ടടുത്ത വേരിയന്റ് 4GB റാമും 64GB സ്റ്റോറേജുമായാണ് എത്തുന്നത്. ഈ മിഡ്- ടയർ ഓപ്ഷൻ 7,999 രൂപ വിലയിലാണ് എത്തിയത്. ഈ രണ്ട് വേരിയന്റുകൾക്കും പുറമേയാണ് 8GB റാം, 128GB സ്റ്റോറേജ് എന്ന കോംബിനേഷനിൽ ഒരു പുതിയ ​ഉയർന്ന വേരിയന്റുകൂടി മോട്ടറോള അ‌വതരിപ്പിച്ചിരിക്കുന്നത്. അറോറ ഗ്രീൻ, കോസ്മിക് ബ്ലാക്ക്, ക്രീം വൈറ്റ് എന്നീ നിറങ്ങളിലാണ് Moto E13 ബജറ്റ് സ്മാർട്ട്ഫോൺ എത്തുന്നത്.പതിനായിരം രൂപയിൽ താഴെ വില വിഭാഗത്തിൽ 8GB റാം 128GB സ്റ്റോറേജ് കോൺഫിഗറേഷനോടു കൂടി എത്തുന്ന Moto E13 വേരിയന്റ് സ്വന്തമാക്കാൻ ഉപയോക്താക്കൾ 8999 രൂപ നൽകേണ്ടിവരും.

ഓഗസ്റ്റ് 16 മുതൽ Moto E13 ന്റെ വിൽപ്പന ആരംഭിക്കും

ഓഗസ്റ്റ് 16 മുതൽ Moto E13 ന്റെ പുതിയ വേരിയന്റിന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിക്കുക. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ വേണം എന്നുള്ളവർക്ക് ഈ Moto E13 തിരഞ്ഞെടുക്കാം. Moto E13 ഒരു 4G ഫോൺ ആണ്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം പതിനായിരം രൂപയിൽ താഴെ വിലയിൽ പോലും 5G ഫോൺ ഇറക്കുന്ന ഈ സമയത്ത്, മോട്ടറോള 128GB സ്റ്റോറേജുമായി ഈ 4G ഫോണിന്റെ പുതിയ വേരിയന്റ് പുറത്തിറക്കിയത്. 

Moto E13 സവിശേഷതകൾ

6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. സെൽഫി ക്യാമറയ്‌ക്കായി ടിയർഡ്രോപ്പ്-സ്റ്റൈൽ നോച്ച് നൽകിയിരിക്കുന്നു. യൂണിസോക് T606 ഒക്ടാ കോർ ചിപ്‌സെറ്റ് ആണ് പ്രോസസർ. എഐ പിന്തുണയുള്ള 13 മെഗാപിക്സൽ റിയർ ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയും മോട്ടോ ഇ13ൽ ഉണ്ട്. 5,000mAh ബാറ്ററി, 10W ചാർജർ, ഡോൾബി അറ്റ്‌മോസ് ഓഡിയോ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ കണക്റ്റിവിറ്റി, യുഎസ്ബി ടൈപ്പ്-സി 2.0 കണക്റ്റർ, ബ്ലൂടൂത്ത് 5.0 വയർലെസ് ടെക്‌നോളജി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

Connect On :