മോട്ടറോള ബജറ്റ് വിലയിൽ പുത്തൻ സ്മാർട്ട്ഫോൺ മോട്ടോ ജി14 ഇന്ത്യയിൽ അവതരിപ്പിച്ചു. മോട്ടറോളയുടെ ബജറ്റ് ജി സീരീസ് നിരയിലേക്ക് എത്തിയിരിക്കുന്ന ഈ പുത്തൻ സ്മാർട്ട്ഫോൺ 6.5 ഇഞ്ച് FHD+ സ്‌ക്രീൻ ഡിസ്‌പ്ലേയാണുള്ളത്. 4ജിബി റാമും 128ജിബി സ്റ്റോറേജും അകമ്പടയാക്കി യൂണിസോക്ക് T616 ചിപ്സെറ്റ് കരുത്തിലാണ് ഈ ബജറ്റ് സ്മാർട്ട്ഫോൺ എത്തുന്നത്.
6.5- ഇഞ്ച് (2400×1080 പിക്‌സൽ) FHD+ 20:9 ആസ്കപ്ട് റേഷ്യോ LCD സ്‌ക്രീൻ, 60Hz റിഫ്രഷ് റേറ്റ്, 120Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 89.47% സ്‌ക്രീൻ-ടു-ബോഡി അനുപാതം, പാണ്ട ഗ്ലാസ് സംരക്ഷണം എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ടുള്ള പ്രധാന ഫീച്ചറുകൾ.
2GHz യൂണിസോക് T616 ഒക്ടാകോർ 12nm പ്രൊസസർ, മാലി-G57 ജിപിയു പിന്തുണ, 4GB LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാവുന്ന ഓപ്ഷൻ എന്നിവയാണ് പ്രവർത്തനവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ഹാർഡ്വെയർ ഘടകങ്ങൾ.
ഡ്യുവൽ സിം ( നാനോ + നാനോ + മൈക്രോ എസ്ഡി ), 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, ജിപിഎസ്, എന്നിവയൊക്കെയാണ് എടുത്തുപറയാവുന്ന മറ്റ് പ്രധാന ഫീച്ചറുകൾ.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. 3 വർഷത്തെ സുരക്ഷാ അപ്‌ഗ്രേഡുകളോടൊപ്പം ആൻഡ്രോയിഡ് 14 ലേക്കുള്ള അപ്‌ഗ്രേഡും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ക്വാഡ് പിക്സൽ സാങ്കേതികവിദ്യയുള്ള 50 എംപി മെയിൻ ക്യാമറയും 2 എംപി മാക്രോ ക്യാമറയും മോട്ടോ ജി14 സ്മാർട്ട്ഫോണിൽ ഉണ്ട്.
20W ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഈ ബജറ്റ് സ്മാർട്ട്ഫോണിൽ മോട്ടറോള നൽകിയിരിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, മാറ്റ് ഫിനിഷുള്ള ഒരു അക്രിലിക് ബാക്ക്, പൊടി, സ്പ്ലാഷ് പ്രതിരോധത്തിന് IP52 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി പിന്തുണ എന്നിവയും ഈ മോട്ടറോള ഫോൺ വാഗ്ദാനം ചെയ്യുന്നു.
സ്കൈ ബ്ലൂ, സ്റ്റീൽ ഗ്രേ നിറങ്ങളിൽ വരുന്ന മോട്ടോ ജി14 ന്റെ 4GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് പതിപ്പിന് 9999 രൂപയാണ് വില. ഓഗസ്റ്റ് 8 മുതൽ ആണ് മോട്ടോ ജി 14യുടെ വിൽപ്പന ആരംഭിക്കുക. എന്നാൽ, ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഇപ്പോൾ പ്രീ ഓർഡർ ചെയ്യാൻ സാധിക്കും.
മോട്ടോ ജി 14 ന് ഉടൻ തന്നെ ഇളം ലിലാക്ക്, ബട്ടർ ക്രീം വെഗൻ ലെതർ പതിപ്പുകൾ ലഭിക്കും. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ഈ ഫോണിന് ചില ഓഫറുകളും ലഭ്യമാണ്. ഐസിഐസിഐ ക്രെഡിറ്റ് കാർഡുകൾക്കൊപ്പം 10% (750 രൂപ വരെ) ഡിസ്കൗണ്ടും, പ്രീ ഓഡർ ചെയ്യുന്നവർക്ക് 3200 രൂപയുടെ സ്‌ക്രീൻ ഡാമേജ് പ്രൊട്ടക്ഷനും ലഭ്യമാണ്.