Motorola G32 വൻ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിൽ ലഭിക്കും. Motorola G32വിന്റെ യഥാർത്ഥ വില 18,999 രൂപയാണ്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ 11999 രൂപയ്ക്ക് ലഭിക്കും. 36 ശതമാനം വിലക്കുറവിലാണ് Motorola G32 ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നത്. IndusInd ബാങ്ക് ക്രെഡിറ്റ് കാർഡ് EMI ഇടപാടുകളിൽ 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. 1,500 രൂപ വരെ PNB യിൽ ഡിസ്‌കൗണ്ട് ലഭിക്കും. ആക്സിസ് ബാങ്കിൽ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. മോട്ടോ ജി സീരീസിലെ ബജറ്റ് സ്മാർട്ട്ഫോണായ മോട്ടോ ജി32 (Moto G32) കൂടുതൽ സ്റ്റോറേജും റാമുമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. Motorola G32 സ്‌പെസിഫിക്കേഷനുകൾ നമുക്ക് ഒന്ന് നോക്കാം
6.5 ഇഞ്ച് ഫുൾ HD+ (2,400 × 1,080 പിക്‌സൽ) റെസല്യൂഷൻ എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് മോട്ടോ ജി32 സ്മാർട്ട്ഫോൺ വരുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 406 പിപിഐ പിക്‌സൽ ഡെൻസിറ്റിയാണ് ഈ ഡിസ്പ്ലെയ്ക്കുള്ളത്. മുകളിൽ സൂചിപ്പിച്ചത് പോലെ മോട്ടോ ജി32 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റാണ്. ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദി ബോക്സിൽ പ്രവർത്തിക്കുന്ന ഫോണിന് ആൻഡ്രോയിഡ് 13 അപ്‌ഡേറ്റ് ലഭിക്കും.
മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് മോട്ടോ ജി32 സ്മാർട്ട്ഫോൺ വരുന്നത്. ദീർഘചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിന്റെ ഡിസ്പ്ലേയുടെ മുകൾഭാഗത്ത് മധ്യഭാഗത്തായി പഞ്ച്-ഹോൾ സ്ലോട്ടിൽ 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.
മോട്ടോ ജി32 സ്മാർട്ട്ഫോൺ ഇപ്പോൾ 64 ജിബി, 128 ജിബി എന്നിങ്ങനെയുള്ള രണ്ട് ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ഈ സ്റ്റോറേജ് തികയാത്ത ആളുകൾക്ക് മൈക്രോ എസ്ഡി കാർഡ് സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 4ജി എൽടിഇ, ബ്ലൂടൂത്ത് വി5.2 കണക്റ്റിവിറ്റി എന്നിവ ഈ ഫോണിലുണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ പോർട്ടും യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ടും ഫോണിൽ നൽകിയിട്ടുണ്ട്.
5,000mAh ബാറ്ററിയാണ് മോട്ടോ ജി32ൽ ഉള്ളത്. 33W ടർബോപവർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്ന ഫോണിൽ ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകളും ഡ്യൂവൽ മൈക്രോഫോണുകളുമുണ്ട്. ഫെയ്‌സ് അൺലോക്ക് സപ്പോർട്ടുമായി വരുന്ന ഫോണിൽ സൈഡ് മൗണ്ട്ഡ് ഫിംഗർപ്രിന്റ് സെൻസറാണുള്ളത്. IP52 ഡസ്റ്റ്, വാട്ടർ റസിസ്റ്റൻസും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, ഇ-കോമ്പസ് എന്നിവയാണ് ഫോണിലെ ഓൺബോർഡ് സെൻസറുകൾ.