ഏറ്റവും പുതിയ Flagship ഫോണാണ് Motorola Edge 50 Ultra. 3D കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുള്ള ഫോണാണിത്. Motorola Edge 50 Ultra-യുടെ ആദ്യ സെയിൽ ഇന്ന് ആരംഭിക്കുന്നു. ജൂൺ 24 ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോണിന്റെ വിൽപ്പന. ഈ സെയിലിൽ ആകർഷകമായ ഓഫറുകൾ നേടാം.
ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഇത് പ്രവർത്തിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8s Gen 3 പ്രോസസറുള്ള മോട്ടോ ഫോണാണിത്. ആപ്പുകൾക്കും ഫോട്ടോകൾക്കും ഫയലുകൾക്കുമെല്ലാം മികച്ച സ്റ്റോറേജ് ലഭിക്കും.
6.7 ഇഞ്ച് സൂപ്പർ 1.5K pOLED സ്‌ക്രീനാണ് മോട്ടറോള അവതരിപ്പിച്ചിരിക്കുന്നത്. ഇത് HDR10+ സപ്പോർട്ട് ചെയ്യുന്നു. 100% DCI-P3 കളർ സ്‌പെയ്‌സും 144Hz റിഫ്രഷ് റേറ്റും ഡിസ്പ്ലേയ്ക്കുണ്ട്. LTPS ടെക്നോളജി ഉപയോഗിക്കുന്ന ഡിസ്പ്ലേയ്ക്ക് 2500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സുണ്ടാകും.
ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഫോൺ പ്രവർത്തിക്കുന്നു, സ്‌നാപ്ഡ്രാഗൺ 8s Gen 3 മൊബൈൽ പ്ലാറ്റ്‌ഫോം ആണ് പ്രോസസർ. സുഗമവും വേഗതയേറിയതുമായ പെർഫോമൻസ് ഉറപ്പാക്കുന്ന പ്രോസസറാണിത്. കൂടാതെ കാര്യമായ സ്റ്റോറേജ് കപ്പാസിറ്റിയും മോട്ടറോള വാഗ്ദാനം ചെയ്യുന്നുണ്ട്.
സോളിഡ് 4500mAh ബാറ്ററിയുള്ള ഫോണാണ് മോട്ടറോള എഡ്ജ് 50 അൾട്രാ. 125W ടർബോപവർ ഉപയോഗിച്ച് ഫാസ്റ്റ് ചാർജ് ചെയ്യാം. വെറും 7 മിനിറ്റിനുള്ളിൽ ഒരു ദിവസത്തേക്കുള്ള മുഴുവൻ പവറും ലഭിക്കും. ഇതിൽ നിങ്ങൾക്ക് 50W വയർലെസ് ചാർജിങ് ലഭിക്കും. ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ 10W വയർലെസ് പവർ ഷെയറിങ് സൌകര്യവുമുണ്ട്.
50MP മെയിൻ സെൻസറാണ് ഈ മുൻനിര ഫോണിലുള്ളത്. 50MP അൾട്രാവൈഡ് ആംഗിൾ ലെൻസും 64MP ടെലിഫോട്ടോ ലെൻസുമുണ്ട്. 3x ഒപ്റ്റിക്കൽ സൂം, ലേസർ ഓട്ടോഫോക്കസ് സെൻസർ ഫീച്ചറുകൾ ലഭിക്കും. 50MP ഫ്രെണ്ട് ക്യാമറയാണ് ഈ മോട്ടറോള ഫോണിലുള്ളത്.
ഓൺ-സ്‌ക്രീൻ ഫിംഗർപ്രിന്റ് റീഡറാണ് ഈ സ്മാർട്ഫോണിലുള്ളത്. ഫെയ്‌സ് അൺലോക്ക്, തിങ്ക്‌ഷീൽഡ്, മോട്ടോ സെക്യൂർ തുടങ്ങിയ സെക്യൂരിറ്റി ഫീച്ചറുകളും ലഭിക്കും. പ്രോക്‌സിമിറ്റി, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, എസ്എആർ സെൻസർ, മാഗ്നെറ്റോമീറ്റർ പോലുള്ള സെൻസറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
IP68 വാട്ടർ റെസിസ്റ്റന്റ് ഫീച്ചറുള്ള ഫോണാണ് എഡ്ജ് 50 അൾട്രാ. കണക്റ്റിവിറ്റിക്കായി, USB ടൈപ്പ്-സി പോർട്ട് സൌകര്യം ലഭിക്കും. ഡ്യുവൽ സിം (pSIM + pSIM) ഫീച്ചറുകൾ ഈ സ്മാർട്ഫോണിലുണ്ട്. കൂടാതെ ബ്ലൂടൂത്ത് 5.4, Wi-Fi 7, NFC എന്നിവയും ലഭിക്കുന്നതാണ്.
മോട്ടറോള എഡ്ജ് 50 അൾട്രായുടെ ഇന്ത്യയിലെ വില 59,999 രൂപയാണ്. 12GB+512GB കോൺഫിഗറേഷനാണ് ഫോണിനുള്ളത്. ഈ മോട്ടറോള ഫോണിൽ 5000 രൂപയുടെ കിഴിവ് അനുവദിച്ചിരിക്കുന്നു. ലോഞ്ച് ഓഫറായാണ് ഇത്ര വിലക്കുറവ് നൽകിയിട്ടുള്ളത്. ഇങ്ങനെ 54,999 രൂപയ്ക്ക് ഫോൺ വാങ്ങാം.
Read More: New OnePlus Nord Launch: 50MP Sony LYTIA സെൻസറുള്ള OnePlus 5G ഇന്ന് ഇന്ത്യയിൽ
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾക്ക് വേറെയും ഓഫറുകളുണ്ട്. ഇങ്ങനെ 5000 രൂപ കിഴിവ് കൂടി നേടാം. ഇതു കൂടി പരിഗണിച്ചാൽ ഈ ഫ്ലാഗ്ഷിപ്പ് ഫോൺ 49,999 രൂപയ്ക്ക് വാങ്ങാം. ഫ്ലിപ്കാർട്ട് വഴി ഓൺലൈനായി മോട്ടറോള എഡ്ജ് 50 അൾട്രാ ലഭ്യമാണ്.
ഫോൺ വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്. Motorola.in എന്ന ഔദ്യോഗിക സൈറ്റിലും ഫോൺ പർച്ചേസിന് ഒരുക്കിയിട്ടുണ്ട്. കൂടാതെ, റിലയൻസ് ഡിജിറ്റൽ പോലുള്ള പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും വിൽപ്പനയുണ്ട്.