digit zero1 awards

Motorola Edge 40 Mid Ranger Phone : മിഡ് റേഞ്ച് സെഗ്‌മെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചു Motorola Edge 40

Motorola Edge 40 Mid Ranger Phone :  മിഡ് റേഞ്ച് സെഗ്‌മെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചു Motorola Edge 40

മോട്ടോയുടെ പുത്തൻ മിഡ് റേഞ്ചർ ഫോണാണ് മോട്ടറോള എഡ്ജ് 40 (Motorola Edge 40). ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച 5G ഫോണുകളിൽ ഒന്ന് കൂടിയാണിത്. ഈ മിഡ് റേഞ്ചറിൽ ആവശ്യമുള്ള മിക്കവാറും ഫീച്ചറുകളും മോട്ടറോള എഡ്ജ് 40 (Motorola Edge 40) ഫീച്ചർ ചെയ്യുന്നുണ്ട്. 144 Hz ഡിസ്‌പ്ലേ 68W ഫാസ്റ്റ് ചാർജിങ്, ഐപി68 റേറ്റിങ്, വയർലെസ് ചാർജിങ്, മീഡിയടെക് ഡൈമൻസിറ്റി 8020 ചിപ്പ്സെറ്റ് എന്നിവയും മോട്ടറോള എഡ്ജ് 40 ഫീച്ചർ ചെയ്യുന്നുണ്ട്. മോട്ടറോള എഡ്ജ് 40 (Motorola Edge 40) സ്മാ‍ർട്ട്ഫോണിന് 29,999 രൂപയുടെ ഇൻട്രോഡക്റ്ററി പ്രൈസ് ടാ​ഗാണ് കമ്പനി നൽകിയിരുന്നത്.

മോട്ടറോള എഡ്ജ് 40യുടെ സ്‌പെസിഫിക്കേഷനുകൾ 

മോട്ടറോള എഡ്ജ് 40 (Motorola Edge 40) സ്മാർട്ട്ഫോൺ മിഡ് റേഞ്ച് സെഗ്‌മെന്റിൽ തന്നെ ലഭ്യമായ നല്ലൊരു 6.55 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. വളരെ വൈബ്രന്റായ കളറുകളും ഈ കർവ്ഡ് സ്ക്രീനിൽ ലഭിക്കുന്നുണ്ട്. ഈ POLED ഡിസ്പ്ലേ 144 Hz റിഫ്രഷ് റേറ്റും പായ്ക്ക് ചെയ്യുന്നു. എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ട് ഒടിടി സ്ട്രീമിങ് എക്സ്പീരിയൻസ് കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ട്. 

1200 നിറ്റ്സ് ബ്രൈറ്റ്നസുള്ള സ്ക്രീൻ ശക്തമായ പകൽ വെളിച്ചത്തിൽ ഏറെക്കുറെ ദൃശ്യമാണെന്നതും ശ്രദ്ധേയമാണ്. ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് ഉള്ള സ്റ്റീരിയോ സ്പീക്കറുകളും മോട്ടറോള എഡ്ജ് 40 (Motorola Edge 40) സ്മാ‍ർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. റിയർ പാനലിലെ പ്രീമിയം വീഗൻ ലെതർ ഫിനിഷ് ആവശ്യത്തിന് ഗ്രിപ്പും ഡിവൈസിന് നൽകുന്നുണ്ട്. സ്മാർട്ട്ഫോണിന്റെ സ്ലിം പ്രൊഫൈലും ഹാൻഡിൽ ചെയ്യുന്നത് എളുപ്പമാക്കുന്നു.

മീഡിയടെക് ഡൈമൻസിറ്റി 8020 ചിപ്പ്സെറ്റ്, 144 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയെല്ലാം ഡേ റ്റു ഡേ ആക്റ്റിവിറ്റികൾ കൂടുതൽ എളുപ്പമാക്കുന്നുണ്ട്. ശേഷി കൂടിയ ഗെയിമിങിലും ഡിവൈസ് സ്മൂത്തായ എക്സ്പീരിയൻസ് നൽകുന്നുണ്ട്. പല കമ്പനികളും ഡിവൈസുകൾക്ക് ഒപ്പം ചാർജറുകൾ നൽകുന്നില്ലെന്ന് അറിയാമല്ലോ. എന്നാൽ മോട്ടറോള എഡ്ജ് 40 (Motorola Edge 40) സ്മാർട്ട്ഫോണിനൊപ്പം 68W ഫാസ്റ്റ് ചാർജറും കമ്പനി നൽകുന്നുണ്ട്.

4400 mAh ബാറ്ററിയാണ് ഡിവൈസിലുള്ളത്. ശേഷിയേറിയ ചിപ്പ്സെറ്റ്, ഉയർന്ന റിഫ്രഷ് റേറ്റുള്ള ബ്രൈറ്റായ ഡിസ്പ്ലെ എന്നിവയെല്ലാം ബാറ്ററി ഉപയോഗം കൂട്ടുന്ന ഘടകമാണ്. അതിനാൽ തന്നെ 4400 mAh മാത്രമുള്ള ബാറ്ററി ഒരു പരിധി വരെ വലിയൊരു പോരായ്മയാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo