Motorola Edge 40 Neo Launch: മോട്ടറോള എഡ്ജ് 40 നിയോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Motorola Edge 40 Neo Launch: മോട്ടറോള എഡ്ജ് 40 നിയോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
HIGHLIGHTS

മോട്ടറോള എഡ്ജ് 40 നിയോ രണ്ട് വേരിയന്റുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്

മോട്ടറോള എഡ്ജ് 40 നിയോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന സെപ്റ്റംബർ 28ന് ആരംഭിക്കും

കനീൽ ബേ, ബ്യൂട്ടി ബ്ലാക്ക്, സോത്തിംഗ് സീ കളർ ഓപ്ഷനുകളിൽ ഫോൺ ലഭിക്കും

മോട്ടറോള ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. മോട്ടറോള എഡ്ജ് 40 നിയോ (Motorola Edge 40 Neo) എന്ന സ്മാർട്ട് ഫോണാണ് അവതരിപ്പിച്ചത്. എഡ്ജ് 40 സീരീസിലെ മൂന്നാമത്തെ ഫോണാണ് Motorola Edge 40 Neo. മീഡിയടെക് ചിപ്പ്സെറ്റ്, ഡ്യുവൽ ക്യാമറ സെറ്റപ്പ്, സൂപ്പർ-സ്മൂത്ത് കർവ്ഡ് ഒഎൽഇഡി ഡിസ്‌പ്ലേ, വലിയ ബാറ്ററി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ഐപി68 റേറ്റിങ് എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളുമായിട്ടാണ് മോട്ടറോള എഡ്ജ് 40 നിയോ സ്മാർട്ട്ഫോൺ വരുന്നത്.

Motorola Edge 40 Neo വില

മോട്ടറോള എഡ്ജ് 40 നിയോ രണ്ട് വേരിയന്റുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 20,999 രൂപയാണ് വില. മോട്ടറോള എഡ്ജ് 40 നിയോയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 22,999 രൂപയാണ് വില. കനീൽ ബേ, ബ്യൂട്ടി ബ്ലാക്ക്, സോത്തിംഗ് സീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുന്നത്.

Motorola Edge 40 Neo വിൽപ്പനയും ലഭ്യതയും

മോട്ടറോള എഡ്ജ് 40 നിയോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന സെപ്റ്റംബർ 28ന് ആരംഭിക്കും. വൈകുന്നേരം 7 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെയും മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഫോണിന്റെ വിൽപ്പന നടക്കും. ഫെസ്റ്റീവ് സ്പെഷ്യൽ ആയതു കൊണ്ടാണ് മോട്ടറോള എഡ്ജ് 40 നിയോ സ്മാർട്ട്ഫോൺ ഈ വിലയ്ക്ക് ലഭ്യമാക്കുന്നത്. പിന്നീട് ഈ ഫോണിന്   വില വർധിപ്പിക്കാം.

Motorola Edge 40 Neo ഡിസ്‌പ്ലേയും പ്രോസസറും

മോട്ടറോള എഡ്ജ് 40 നിയോ സ്മാർട്ട്ഫോണിൽ 6.55 ഇഞ്ച് FHD+ പോൾഇഡ് കർവ്ഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1,300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുണ്ട്. ഈ പാനലിന് 144Hz റിഫ്രഷ് റേറ്റും HDR10+ സപ്പോർട്ടും ഉണ്ട്. മീഡിടെക് ഡൈമൻസിറ്റി 7030 എസ്ഒസി ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ ചിപ്പ്സെറ്റുമായി വരുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ കൂടിയാണ് മോട്ടറോള എഡ്ജ് 40 നിയോ. 12 ജിബി വരെ LPDDR4x റാമും 256 ജിബി വരെ UFS 2.2 സ്റ്റോറേജും ഫോണിലുണ്ട്.

Motorola Edge 40 Neo ക്യാമറ

രണ്ട് പിൻക്യാമറകളുമായിട്ടാണ് മോട്ടറോള എഡ്ജ് 40 നിയോ സ്മാർട്ട്ഫോൺ വരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സപ്പോർട്ടുള്ള 50 എംപി പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. ഇതിനൊപ്പം 13 എംപി അൾട്രാവൈഡ് ലെൻസുമുണ്ട്. ഈ ലെൻസ് മാക്രോ മോഡ് സപ്പോർട്ടുമായി വരുന്നു. ഈ 50 എംപി ക്യാമറയ്ക്ക് 60fpsൽ 4K വീഡിയോ ഷൂട്ട് ചെയ്യാൻ സാധിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ഫ്രണ്ട് ക്യാമറയാണ് കമ്പനി നൽകിയിട്ടുള്ളത്.

Nisana Nazeer
Digit.in
Logo
Digit.in
Logo