Price Drop: 5000 mAh ബാറ്ററിയും, 32MP സെൽഫി ക്യാമറയുമുള്ള Motorola Edge ഫോൺ ഏറ്റവും വിലക്കുറവിൽ…

Updated on 22-Mar-2025
HIGHLIGHTS

മോട്ടോ എഡ്ജ് 50 നിയോയുടെ രണ്ട് വേരിയന്റുകൾക്കും ഓഫറുണ്ട്

5000 രൂപ വിലക്കിഴിവാണ് മോട്ടറോള 5ജിയ്ക്ക് നൽകുന്നത്

മോട്ടോ ഫോൺ ഏറ്റവും വിലക്കുറവിൽ വിൽക്കുന്നതിനാൽ, സ്റ്റോക്ക് പെട്ടെന്ന് തീരാനും സാധ്യതയുണ്ട്

Motorola Edge സീരീസ് വളരെ പ്രശസ്തമായ പോക്കറ്റ് ഫ്രണ്ട്ലി ഫോണുകളാണ്. ഇപ്പോഴിതാ Motorola Edge 40 Neo എന്ന മിഡ് റേഞ്ച് ഫോണിന് ആദായ വിൽപ്പന പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ടിലാണ് മോട്ടറോള എഡ്ജ് 40 നിയോ വിലക്കുറവിൽ വിൽക്കുന്നത്.

നിങ്ങൾ മിസ്സാക്കരുതാത്ത Flipkart Deal

മോട്ടോ എഡ്ജ് 50 നിയോയുടെ രണ്ട് വേരിയന്റുകൾക്കും ഓഫറുണ്ട്. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ളതാണ് ഒന്നാമത്തേത്. ഫ്ലിപ്കാർട്ടിൽ പരിമിതകാലത്തേക്കാണ് കിഴിവ് പ്രഖ്യാപിച്ചത്. മോട്ടോ ഫോൺ ഏറ്റവും വിലക്കുറവിൽ വിൽക്കുന്നതിനാൽ, സ്റ്റോക്ക് പെട്ടെന്ന് തീരാനും സാധ്യതയുണ്ട്.

Motorola Edge ഫോൺ ഏറ്റവും വിലക്കുറവിൽ

5000 രൂപ വിലക്കിഴിവാണ് മോട്ടറോള 5ജിയ്ക്ക് നൽകുന്നത്. 29999 രൂപയുടെ 256ജിബി ഫോൺ 24,999 രൂപയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്. 27999 രൂപയുടെ മോട്ടോറോളയുടെ കുറഞ്ഞ വേരിയന്റ് 22999 രൂപയ്ക്കും ലഭിക്കുന്നതാണ്. ഫോണിന് ഫ്ലിപ്കാർട്ട് ആകർഷകമായ ഇഎംഐ കിഴിവും പ്രഖ്യാപിച്ചിരിക്കുന്നു. 879 രൂപയുടെ ഇഎംഐ ഓഫറാണ് മോട്ടോ എഡ്ജ് 40 നിയോയ്ക്ക് നൽകുന്നത്. സൂത്തിങ് സീ, കനീൽ ബേ നിറങ്ങളിൽ ഫോൺ ലഭിക്കുന്നു.

Motorola Edge 40 Neo top class featureMotorola Edge 40 Neo top class feature
Motorola Edge 40 Neo

Motorola Edge 40 Neo സ്പെസിഫിക്കേഷൻ

മോട്ടറോള എഡ്ജ് 40 നിയോയ്ക്ക് 6.55 ഇഞ്ച് വലിപ്പമുള്ള സ്ക്രീൻ വരുന്നു. 144Hz റീഫ്രെഷ് റേറ്റുള്ള FHD+ ഡിസ്‌പ്ലേയാണിത്. 1080×2400 പിക്സൽ റെസല്യൂഷൻ ഇതിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. 1300 nits വരെ പീക്ക് ബ്രൈറ്റ്‌നെസ്സും കിട്ടും.

ഇതിൽ ഡ്യുവൽ ക്യാമറയും ഏറ്റവും മികച്ച സെൽഫി ക്യാമറയുമുണ്ട്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറയുണ്ട്. f/2.2 അപ്പേർച്ചറുള്ള 13MP അൾട്രാ വൈഡ് ആംഗിൾ ലെൻസും കൊടുത്തിരിക്കുന്നു. 32MP ആണ് ഫോണിന്റെ സെൽഫി ക്യാമറ.

ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7030 ചിപ്‌സെറ്റ് ആണ് ഫോണിലുള്ളത്. ഇത് അത്യാവശ്യം ഭേദപ്പെട്ട പെർഫോമൻസ് തരുന്നു. ഇതിലെ ഒഎസ് ആൻഡ്രോയിഡ് 13 ആണ്. 5000 mAh ബാറ്ററി മോട്ടറോള ഫോണിലുണ്ട്. ഇത് 68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. ഡ്യുവൽ സിമ്മും മോട്ടറോള നിയോ 40 പിന്തുണയ്ക്കുന്നു. സ്‌പോർട്‌സ് സ്റ്റീരിയോ സ്പീക്കറുകളും ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും ഫോണിനുണ്ട്.

Also Read: എന്തുകൊണ്ട് നിങ്ങൾ iQOO Neo 10R വാങ്ങണം? First Day Sale തുടങ്ങി, സ്റ്റൈലിഷ് ഫോണിന്റെ ലോഞ്ച് ഓഫറുകളും അറിയാം…

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :