മോട്ടറോള എഡ്ജ് 40 നിയോ ഇന്ത്യൻ വിപണിയിൽ ഉടൻ അവതരിപ്പിക്കും. മോട്ടറോള എഡ്ജ് 40 നിയോ സെപ്റ്റംബർ 21 ന് ഇന്ത്യയിൽ അവതരിപ്പിക്കും. വിപണിയിൽ എത്തുന്നതിന് മുമ്പ് തന്നെ ഫോണിന്റെ സവിശേഷതകൾ വ്യക്തമാക്കിയിട്ടുണ്ട്. 25,000 രൂപ ബജറ്റിൽ മോട്ടറോള എഡ്ജ് 40 നിയോ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. എന്നാൽ, ഈ വിലയിൽ ഏത് വേരിയന്റിൽ ഫോൺ എത്തുമെന്ന് പറഞ്ഞിട്ടില്ല. മോട്ടറോള എഡ്ജ് 40 നിയോ ഫോൺ ഈ വിലയിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
മോട്ടറോള എഡ്ജ് 40 നിയോ ഫോൺ ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിപ്കാർട്ടിൽ വിൽക്കും. വരാനിരിക്കുന്ന ഫോൺ കനാൽ ബേ, സോത്തിംഗ് സീ, ബ്ലാക്ക് ബ്യൂട്ടി കളർ ഓപ്ഷനുകളിൽ വരും. മോട്ടോ എഡ്ജ് 40 നിയോ സെപ്റ്റംബർ 21ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിലെത്തും.മോട്ടറോള എഡ്ജ് 40 നിയോ സവിശേഷതകൾ താഴെ നൽകുന്നു
[Exclusive] Motorola Edge 40 Neo (launching on September 21st) will be priced less than Rs 25000 in India.
The device will launch in three colors in India – Soothing Sea, Canal Bay, Black Beauty.#motorola #motorolaedge40Neo pic.twitter.com/wzHsqzoUWH
— Mukul Sharma (@stufflistings) September 14, 2023
മോട്ടറോള എഡ്ജ് 40 നിയോ ഡിസ്‌പ്ലേയും പ്രോസസറും
6.55 ഇഞ്ച് പോൾഇഡ് ഡിസ്‌പ്ലേയാണുള്ളത്. ഇത് 144Hz റിഫ്രഷ് റേറ്റും ഉണ്ട്.മീഡിയടെക് ഡൈമൻഷൻ 7030 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഫോൺ പ്രവർത്തിക്കുക.
ഫോൺ ഡ്യുവൽ പിൻ ക്യാമറ പിന്തുണയോടെയാണ് വരുന്നത്. 50എംപി പ്രൈമറി സെൻസറും 13എംപി അൾട്രാ വൈഡ് ആംഗിളും ഫോണിനുണ്ട്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 32 എംപി മുൻ ക്യാമറയുണ്ട്. 5000mAh ബാറ്ററി വാഗ്ദാനം ചെയ്യുന്നു. 68W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് ഇത് വരുന്നത്. കമ്പനി പറയുന്നതനുസരിച്ച്, വെറും 15 മിനിറ്റിനുള്ളിൽ ബാറ്ററി 50% വരെ ചാർജ് ചെയ്യാം.