ഇന്ത്യൻ വിപണിയിൽ ഇതാ മോട്ടോറോളയുടെ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു .Motorola Edge 30 Fusion എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 888 + പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ ഫുൾ HD+ pOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 2400 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ മോട്ടറോള സ്മാർട്ട് ഫോണുകൾക്ക് 144 Hz റിഫ്രഷ് റേറ്റ് കൂടാതെ HDR 10+ സപ്പോർട്ടും ലഭിക്കുന്നതാണ് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Qualcomm Snapdragon 888 + പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്.കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 50MP + 13MP + 2MP ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .കൂടാതെ 4400 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 39,999 രൂപയാണ് വില വരുന്നത് .