മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ ഉടൻ പുറത്തിറങ്ങുമെന്ന് സൂചനകൾ .Motorola Edge 20 സീരിയസ്സുകളാണ് ആഗസ്റ്റ് മാസ്സത്തിൽ വിപണിയിൽ പ്രതീക്ഷിക്കുന്നത് .മോട്ടോറോളയുടെ Edge 20, Edge 20 Lite കൂടാതെ Edge 20 Pro എന്നി സ്മാർട്ട് ഫോണുകൾ ഈ മാസം പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 5ജി സപ്പോർട്ടിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ നോക്കാം .
Motorola Edge 20 ഫോണുകൾ 6.7 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിൽ തന്നെ പ്രതീഷിക്കാവുന്നതാണ് .കൂടാതെ 144Hz ഹൈ റിഫ്രഷ് റേറ്റ് ,1080p പിക്സൽ റെസലൂഷനും ഇതിൽ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Edge 20, Edge 20 Liteകൂടാതെ Edge 20 Pro സ്മാർട്ട് ഫോണുകൾ Snapdragon 778G പ്രോസ്സസറുകൾ ,Snapdragon 720 പ്രോസ്സസറുകൾ കൂടാതെ Snapdragon 870 പ്രോസ്സസറുകളിൽ വിപണിയിൽ എത്തുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ .
അതുപോലെ തന്നെ ബാറ്ററികൾക്കും മുൻഗണന നൽകികൊണ്ട് തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നത് .Motorola Edge 20 സീരിയസ്സുകളിൽ 30W റാപ്പിഡ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 108 മെഗാപിക്സൽ ക്യാമറകൾ വരെ ലഭിക്കുന്നുണ്ട് .Edge 20 Pro സ്മാർട്ട് ഫോണുകൾക്കാണ് 108 മെഗാപിക്സൽ + 8 മെഗാപിക്സൽ + 16 മെഗാപിക്സലിന്റെ പിൻ ക്യാമറകൾ ലഭിക്കുന്നത്.
എന്നാൽ മോട്ടോറോള Edge 20 Lite സ്മാർട്ട് ഫോണുകൾക്ക് 108 മെഗാപിക്സൽ + 2 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകൾ ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ ഈ Edge 20 സീരിയസ്സുകളിൽ സ്മാർട്ട് ഫോണുകളിൽ 32 മെഗാപിക്സൽ + 8 മെഗാപിക്സൽ സെൽഫി ക്യാമറകൾ ലഭിക്കുന്നുണ്ട് . മറ്റൊരു സവിശേഷത ഇതിന്റെ സൈഡ് – കൗണ്ടർ ഫിംഗർ പ്രിന്റ് സെൻസറുകൾ ആണ് .