മോട്ടറോള എഡ്ജ് 20 ഫോണുകളുടെ പ്രീ ഓർഡറുകൾ ഇന്ന് ആരംഭിക്കുന്നു

Updated on 24-Aug-2021
HIGHLIGHTS

മോട്ടോറോളയുടെ എഡ്ജ് 20 ഫോണുകളുടെ പ്രീ ഓർഡറുകൾ ഇന്ന് ആരംഭിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു

29999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത്

ഇന്ത്യൻ വിപണിയിൽ മോട്ടോറോള ഏറ്റവും പുതിയതായി പുറത്തിറക്കി ഒരു സ്മാർട്ട് ഫോൺ ആയിരുന്നു MOTOROLA EDGE 20 എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ട ഒരു സവിശേഷത എന്നത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .108 മെഗാപിക്സൽ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നല്കുയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രീ ഓർഡറുകൾ ഇന്ന് ഫ്ലിപ്പ്കാർട്ടിൽ ആരംഭിക്കുന്നതാണ് .

MOTOROLA EDGE 20

Motorola Edge 20 ഫോണുകൾ 6.7 ഇഞ്ചിന്റെഫുൾ HD+ OLED ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 144Hz ഹൈ റിഫ്രഷ് റേറ്റ് ,1080p പിക്സൽ റെസലൂഷനും ഇതിൽ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ മോട്ടോറോളയുടെ Edge 20 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് Qualcomm Snapdragon 778G 5ജി പ്രോസ്സസറുകളിൽ ആണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 108 മെഗാപിക്സൽ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .Edge 20  സ്മാർട്ട് ഫോണുകൾക്കാണ് 108 മെഗാപിക്സൽ + 8 (3X Telephoto, f/2.4 Aperture, 1.0 μm Pixel Size, Optical Image Stabilization) മെഗാപിക്സൽ + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ പിൻ ക്യാമറകൾ ഈ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

അതുപോലെ തന്നെ ബാറ്ററികൾക്കും മുൻഗണന നൽകികൊണ്ട് തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .4000 mAhന്റെ(30W Type-C TurboPower Charger ) ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ വേരിയന്റുകൾക്ക് 29999 രൂപയാണ് വില വരുന്നത് .ഫ്ലിപ്പ്കാർട്ടിൽ സെയിലിനു എത്തുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :