20000 രൂപ റെയ്ഞ്ചിൽ 108എംപി ക്യാമറ ഫോൺ മോട്ടോ അവതരിപ്പിച്ചു
മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി
MOTOROLA EDGE 20,MOTOROLA EDGE 20 Fusionഎന്ന സ്മാർട്ട് ഫോണുകളാണ് എത്തിയിരിക്കുന്നത്
108 മെഗാപിക്സൽ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്
ഇന്ത്യൻ വിപണിയിൽ ഇതാ മോട്ടോയുടെ രണ്ടു പുതിയ സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു .MOTOROLA Edge 20 Fusion കൂടാതെ MOTOROLA Edge 20 എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .108 മെഗാപിക്സൽ ക്യാമറകളാണ് MOTOROLA Edge 20,MOTOROLA Edge 20 Fusion എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .
MOTOROLA EDGE 20 Fusion
Motorola Edge 20 ഫ്യൂഷൻ ഫോണുകൾ 6.7 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 90Hz ഹൈ റിഫ്രഷ് റേറ്റ് ,1080p പിക്സൽ റെസലൂഷനും ഇതിൽ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ മോട്ടോറോളയുടെ Edge 20 ഫ്യൂഷൻ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് MediaTek Dimensity 800U 5ജി പ്രോസ്സസറുകളിൽ ആണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 108 മെഗാപിക്സൽ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .Edge 20 ഫ്യൂഷൻ സ്മാർട്ട് ഫോണുകൾക്കാണ് 108 മെഗാപിക്സൽ (1/1.52 inch Optical Format, f/1.9 Aperture, 0.7μm Pixel Size, Ultra Pixel Technology for 2.1μm Large Pixel) + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡെപ്ത് പിൻ ക്യാമറകൾ ഈ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .
അതുപോലെ തന്നെ ബാറ്ററികൾക്കും മുൻഗണന നൽകികൊണ്ട് തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .5000 mAhന്റെ(TurboPower 30W Charger ) ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ,8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .21499 രൂപ മുതലാണ് ഇതിന്റെ വിപണിയിലെ വില ആരംഭിക്കുന്നത് .