ഇന്ത്യയിലെ ജനപ്രിയ ഫോൺ ബ്രാൻഡാണ് Motorola. ഇപ്പോഴിതാ Moto G34 5G എന്ന പുതിയ ഫോൺ ലോഞ്ച് ചെയ്തു. 2024ലെ മോട്ടറോളയുടെ ആദ്യ ഫോണാണിത്. 12,000 രൂപയിൽ താഴെ വില വരുന്ന ഫോണുകളാണ് സീരീസിലുള്ളത്. ഫോണിന്റെ ഫീച്ചറുകൾ സമകാലികരെ വെല്ലുന്നതാണോ എന്ന് നോക്കാം.
120Hz വരെ റീഫ്രെഷ് റേറ്റുള്ള ഫോണാണിത്. 500nits ബ്രൈറ്റ്നെസ്സും ഫോൺ സ്ക്രീനിന് വരുന്നു. 6.5-ഇഞ്ച് HD+ IPS LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. വീഗൻ ലെതർ ഫിനിഷിങ്ങിലൂടെ ആകർഷകമായ ഡിസൈനും ഫോണിനുണ്ട്. കൈകാര്യം ചെയ്യാനും കൊണ്ടുനടക്കാനും ഇണങ്ങിയ ഫോണാണിത്. കാരണം 180 ഗ്രാം ഭാരവും 8 മില്ലിമീറ്റർ കനവുമാണ് മോട്ടോ ജി34നുള്ളത്. ഇതിൽ G34 സ്‌പോർട്‌സ് സ്റ്റീരിയോ ഡോൾബി അറ്റ്‌മോസ് സ്പീക്കറും വരുന്നു.
ആൻഡ്രോയിഡ് 14 ആണ് ഓപ്പറേറ്റിങ് സോഫ്റ്റ് വെയർ. ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 695 5Gയാണ് പ്രോസസർ. ഒരു വർഷത്തേക്കുള്ള ആൻഡ്രോയിഡ് അപ്ഡേഷൻ കമ്പനി ഓഫർ ചെയ്യുന്നുണ്ട്. കൂടാതെ മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും മോട്ടോയ്ക്ക് ലഭിക്കും. 18W ചാർജിങ്ങുള്ള 5,000mAh ബാറ്ററിയാണ് ഇതിനുള്ളത്. ഫോണിനൊപ്പം 20W ചാർജർ ലഭിക്കുന്നതാണ്.
50 മെഗാപിക്സലാണ് ഫോണിന്റെ മെയിൻ ക്യാമറ. ഇതിന് 2 എംപി മാക്രോ ലെൻസും വരുന്നു. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 16 എംപിയാണ്. ഇതിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഫെയ്സ് അൺലോക്കും ലഭ്യമാണ്. Wi-Fi 5, ബ്ലൂടൂത്ത് 5.1, മൈക്രോഎസ്ഡി സ്ലോട്ട്, 3.5mm ജാക്ക് ഫീച്ചറുകളും ഫോണിലുണ്ട്. യുഎസ്ബി 2.0 ടൈപ്പ്-സി പോർട്ടാണ് മോട്ടോറോള ഈ 5G ഫോണിൽ നൽകിയിട്ടുള്ളത്.
നേരത്തെ പറഞ്ഞ പോലെ 12,000 രൂപയ്ക്ക് താഴെയാണ് ഫോണിന്റെ വില. മോട്ടോ G34 5Gയുടെ 4GB റാമും, 128GB സ്റ്റോറേജുമുള്ള ഫോണിന് 10,999 രൂപ വിലയാകും. എന്നാൽ എക്സ്ചേഞ്ച് ഓഫർ വഴി 9,999 രൂപയ്ക്ക് ഫോൺ വാങ്ങാം. ഐസ് ബ്ലൂ, ചാർക്കോൾ ബ്ലാക്ക്, ഓഷ്യൻ ഗ്രീൻ എന്നിങ്ങനെ മൂന്ന് കളറുകളിൽ ഫോൺ വാങ്ങാം.
READ MORE: 4G-യ്ക്ക് പിന്നാലെ BSNL 5G അപ്ഡേഷനും! 20% മാർക്കറ്റ് ഷെയർ കമ്പനിയുടെ പ്രതീക്ഷ
8GB റാമും, 128GB സ്റ്റോറേജുമുള്ള ഫോണിന് 11,999 രൂപ വില വരുന്നു. ജനുവരി 17നാണ് ഫോണിന്റെ ആദ്യ സെയിൽ. ജനുവരി 17 ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് പർച്ചേസ് ചെയ്യാം. ഓർക്കുക, 1000 രൂപയാണ് ഫ്ലിപ്കാർട്ട് എക്സ്ചേഞ്ച് ഓഫറിലൂടെ കിഴിവ് നൽകുന്നത്.