Motorola Wrist Phone: ആളൊരു ഫോൺ തന്നെ, എന്നാൽ ഈസിയായി വളയും! എടുത്ത് കൈയിൽ കെട്ടിക്കോ
കൈയിലേക്ക് വളച്ച് വച്ച് ധരിക്കാവുന്ന ഫോണുകളുമായി മോട്ടറോള
പ്രോട്ടോടൈപ്പ് ബെൻഡിങ്ങാണ് ഫോണിന്റെ പ്രത്യേകത
എന്നാൽ ഫോൺ ഉടൻ പ്രതീക്ഷിക്കാനാകില്ല...
ഫ്ലിപ് ഫോണുകളും മടക്ക് ഫോണുകളുമാണ് ഇന്ന് സ്മാർട്ഫോൺ വിപണിയിൽ അതിശയിപ്പിക്കുന്ന താരങ്ങൾ. സാംസങ്ങും, ഓപ്പോയും വൺപ്ലസും ഗൂഗിൾ പിക്സലുമെല്ലാം ഫോൾഡ് ഫോണുകളിലൂടെ ആപ്പിൾ ഫോണുകളെ വരെ മലർത്തിയടിക്കാനുള്ള പരിശ്രമം തുടങ്ങിക്കഴിഞ്ഞു. എന്നാൽ, സാങ്കേതിക വിദ്യ ഇങ്ങനെ വളർന്നുകൊണ്ടേയിരിക്കുമ്പോൾ, ഫോൾഡ് ഫോണിലേക്ക് മടക്കി വയ്ക്കാതെ, കൈയിലേക്ക് വളച്ച് വയ്ക്കാൻ നോക്കണം. പറഞ്ഞുവരുന്നത്, Motorola-യുടെ പുതുപുത്തൻ അവതാരത്തെ കുറിച്ച് തന്നെയാണ്.
ബെൻഡിങ് ഫോണുകളുമായി Motorola
പുതിയ കൺസെപ്റ്റ് ഡിവൈസുമായി എത്തിയ മോട്ടറോളയാണ് ടെക് വാർത്തകളിൽ ഇടം പിടിക്കുന്നത്. ഇതുവരെ യാത്രകളിലും മറ്റും നിങ്ങൾ ഫോൺ കൈകാര്യം ചെയ്യാനുള്ള പ്രയാസത്തിൽ സ്മാർട് വാച്ചുകൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ മുന്നിലേക്ക് മോട്ടറോള എത്തിക്കുന്നത് ശരിക്കും അതിശയകരമായ ഒരു ഫോണാണ്.
ഫോണായി ഉപയോഗിക്കാനും, യാത്രയിലും ജോലിക്കിടയിലും വളച്ച് കൈയിൽ കെട്ടാനും കഴിയുന്ന കൺസെപ്റ്റ് ഫോണാണ് മോട്ടറോള അവതരിപ്പിച്ചിരിക്കുന്നത്. പ്രോട്ടോടൈപ്പ് ബെൻഡിംഗ് സ്മാർട്ട്‌ഫോണിന്റെ പുതിയ മോഡലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
Motorolaയുടെ പുതിയ അവതാരത്തെ കുറിച്ച് അറിയേണ്ടതെല്ലാം…
FHD+ pOLED ഡിസ്പ്ലേയിൽ വരുന്ന ഈ റിസ്റ്റ് ഫോണിന് 6.9 ഇഞ്ച് നീളമുള്ള പാനലാണുള്ളത്. മടക്കാവുന്നതും, അടച്ച് വയ്ക്കാവുന്നതുമായ സ്‌മാർട്ട്‌ഫോണിൽ നിന്ന് വളയ്ക്കാവുന്ന സ്മാർട്ഫോണാണ് കമ്പനി കൊണ്ടുവരുന്നത്. സി ഷേപ്പിൽ കൈത്തണ്ടയിൽ ധരിക്കാം.
ഫോണിന്റെ പിൻഭാഗത്ത് ഒരു ഫാബ്രിക്കുള്ളതിനാൽ എത്ര മണിക്കൂർ വേണമെങ്കിലും ഫോൺ കൈയിൽ വളച്ച് കെട്ടി ധരിക്കാനാകുമെന്നാണ് വ്യക്തമാകുന്നത്. പോരാഞ്ഞിട്ട്, ഫോണിൽ AI ഉപയോഗിച്ചുള്ള വാൾപേപ്പർ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ നിങ്ങളുടെ വസ്ത്രത്തിന് ഇണങ്ങുന്ന കളറിൽ അവ ധരിക്കാമെന്നും കമ്പനി പറയുന്നു.
വിപണിയിലെ മികച്ച ഫോൾഡ് ഫോണായി പേരെടുത്ത മോട്ടറോളയുടെ ഫോൾഡ് ഫോണായ മോട്ടോറോള റേസർ+ൽ ഉൾപ്പെടുത്തിയിരിക്കുന്ന എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ ഫീച്ചറുകൾ ഈ റിസ്റ്റ് ഫോണിലും പ്രതീക്ഷിക്കാം.
എന്നെത്തും ഈ സൂപ്പർ ഫോൺ?
ലുക്ക് ഗംഭീരമാക്കിയ മോട്ടറോളയുടെ ഈ റിസ്റ്റ് ഫോൺ എന്തായാലും അടുത്ത കുറേ വർഷങ്ങളിലേക്ക് വിപണിയിൽ എത്തില്ലെന്നാണ് സൂചന. ഇപ്പോൾ മോട്ടറോള ഇതൊരു പ്രോട്ടോടൈപ്പ് ആയാണ് കാണിച്ചിരിക്കുന്നത്. ഫോൺ ഉൽപ്പാദന ഘട്ടത്തിലാണുള്ളത്.
2016ലാണ് മോട്ടറോള ആദ്യമായി ഇങ്ങനെ വളയുന്ന “റിസ്റ്റ്” ഫോൺ ആദ്യമായി അനാച്ഛാദനം ചെയ്തത്.
Also Read: Instagram Sticker Feature: ഇനി റീൽസിലും സ്റ്റോറിയിലും നിങ്ങളുടെ ഫോട്ടോ Sticker ആക്കാം!
ഇപ്പോൾ വീണ്ടും ഈ മോഡൽ അപ്ഡേറ്റുകൾ വരുത്തി അവതരിപ്പിച്ചത് വീണ്ടും പ്രതീക്ഷ ഉണർത്തുന്നു. പ്രത്യേകിച്ച് ആൻഡ്രോയിഡ് ഫോണുകൾ ഐഫോൺ 15 ഉൾപ്പെടുന്ന ആപ്പിൾ ഫോണുകളെ തങ്ങളുടെ മടക്ക് ഫോണുകളിലൂടെ പരാജയപ്പെടുത്തുമ്പോൾ.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile