6 ഇഞ്ചിന്റെ സൂപ്പർ AMOLED ഡിസ്‌പ്ലേയിൽ മോട്ടോ Z3
മോട്ടോയുടെ 5ജി മോഡ് സ്മാർട്ട് ഫോണുകളും എത്തുന്നു
മോട്ടോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് പുറത്തിറങ്ങാൻ ഇരിക്കുന്ന മോട്ടോയുടെ Z3 എന്ന മോഡൽ .അതുപോലെ തന്നെ മോട്ടോ അടുത്ത വർഷം 5ജി മോഡുകളിൽ സ്മാർട്ട് ഫോണുകളും പുറത്തിറക്കുന്നുണ്ട് .മോട്ടോയുടെ Z3 എന്ന സ്മാർട്ട് ഫോണിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡിസ്‌പ്ലേയും കൂടാതെ പ്രോസസ്സറും ആണ് .ഈ സ്മാർട്ട് ഫോണിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
6 ഇഞ്ചിന്റെ സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഒരു ബഡ്ജറ്റ് ഫോൺ അല്ല .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു ആന്തരിക സവിശേഷതകളാണ് .256 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതായിരിക്കും .
പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ മോട്ടോയുടെ Z3 ഫോഴ്സ് എന്ന മറ്റൊരു മോഡൽകൂടി ഈ വർഷം പുറത്തിറങ്ങുന്നുണ്ട് .
ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ ൮ മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .4കെ വീഡിയോ റെക്കോർഡിങ് ഈ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 32,954 രൂപയാണ് ഇതിന്റെ ഏകദേശ വിലവരുന്നത് .