ഡ്യൂവൽ പിൻ ക്യാമറയിൽ “മോട്ടോ X ” 2016 എഡിഷൻ

Updated on 19-Jul-2016
HIGHLIGHTS

20 മെഗാപിക്സൽ / 12 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറയിൽ മോട്ടോ X 2016

മോട്ടോയുടെ ഏറ്റവും പുതിയ മോഡലായ മോട്ടോ x 2016 എഡിഷൻ ആണ് വിപണിയിൽ ഇനി ഇറങ്ങാൻ ഇരിക്കുന്ന മോട്ടോയുടെ ഏറ്റവും പ്രേതീക്ഷ ഉണർത്തുന്ന ഒരു സ്മാർട്ട് മോഡൽ .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഏറ്റവും വലിയ പ്രേതെകത എന്നു പറയുന്നത് അതിന്റെ പിൻ ക്യാമറയാണ് .ഡ്യൂവൽ പിൻ ക്യാമറയോടെയാണ് ഇത്തവണ മോട്ടോ കളത്തിൽ എത്തുന്നത് .എല്ലാം കിടിലൻ സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .

ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഇതിന്റെ ഡിസ്‌പ്ലേ 5.5-ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .Qualcomm Snapdragon 820 SoC പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ മികച്ച റാം ,32 ജിബിയുടെ മികച്ച മെമ്മറി സപ്പോർട്ട് എന്നിവ ഇതിൽ എടുത്തുപറയേണ്ട സവിശേഷതകളാണ് .

Android Marshmallow v6.0.1 ഓഎസ്സിലാണ് ഇതു പ്രവർത്തിക്കുന്നത്.ഇതിന്റെ ക്യാമറയെ കുറിച്ചു പറഞ്ഞാൽ 20 മെഗാപിക്സൽ ,12 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറയും ,5 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതു തന്നെയാണ് ഇതിന്റെ പ്രധാന സവിശേഷത .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :