digit zero1 awards

Motorola foldable phone Offer: വിശ്വസിച്ചാലും ഇല്ലെങ്കിലും! പകുതി വിലയ്ക്ക് വാങ്ങാം Moto Razr 40, ഇത് സ്പെഷ്യൽ ഓഫർ

Motorola foldable phone Offer: വിശ്വസിച്ചാലും ഇല്ലെങ്കിലും! പകുതി വിലയ്ക്ക് വാങ്ങാം Moto Razr 40, ഇത് സ്പെഷ്യൽ ഓഫർ
HIGHLIGHTS

വമ്പിച്ച വിലക്കിഴിവാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്

50 ശതമാനം വിലക്കുറവിലാണ് Moto Razr 40 വിൽക്കുന്നത്

അൾട്രാ സീരീസിന് 33 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്

ജനപ്രീതി നേടിയ Motorola-യുടെ മടക്ക് ഫോൺ Moto Razr 40 സീരീസ് ഫോണുകൾക്ക് Amazon ഇതാ സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ചു. മോട്ടോ റേസർ 40 അൾട്രായ്ക്കും മോട്ടോ റേസർ 40 ബേസിക് ഫോണിനും വമ്പിച്ച വിലക്കിഴിവാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഇവയിൽ ഏറ്റവും ആകർഷകം മോട്ടോ റേസർ 40 ഫോണുകൾക്ക് തന്നെയാണ്.

കാരണം അൾട്രാ സീരീസിന് ആമസോൺ 33 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചപ്പോൾ 50 ശതമാനം വിലക്കുറവിലാണ് മോട്ടോറോളയുടെ റേസർ 40 ഫോൾഡ് ഫോണുകൾ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് വിപണിയിൽ എത്തിയ ഈ മടക്ക് ഫോണുകൾക്ക് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക ഓഫറിനെ കുറിച്ച് വിശദമായി അറിയാം.

Moto Razr 40 സ്പെഷ്യൽ ഓഫർ ഇതാ…

8GB RAM, 256GB സ്റ്റോറേജ് വരുന്ന മോട്ടോ റേസർ 40 ഫോണിനാണ് ആമസോൺ പ്രത്യേക ഓഫർ നൽകിയിരിക്കുന്നത്. 2640×1080 പിക്‌സൽ റെസല്യൂഷനുള്ള 6.9 ഇഞ്ച് ഫ്ലെക്‌സ് വ്യൂ FHD+ പോൾഇഡ് ഡിസ്‌പ്ലേയും 144Hz റീഫ്രെഷ് റേറ്റും വരുന്ന ഫോണാണിത്. ആൻഡ്രോയിഡ് 13 ആണ് ഈ ഫോൾഡബിൾ ഫോണിന്റെ സോഫ്റ്റ് വെയർ. 50% വിലക്കിഴിവാൽ വാങ്ങാൻ… Click Here

Read More: Samsung ഫോണുകളിലെ വിവരങ്ങൾ ഹാക്കറുടെ കൈയിൽ! ഡാറ്റ മോഷണം സ്ഥിരീകരിച്ച് കമ്പനി

99,999 രൂപയാണ് ഫോണിന്റെ വില. എന്നാൽ 54,999 രൂപയ്ക്ക് ഫോൺ ലോഞ്ച് സമയത്ത് ഓഫറുകളിൽ വിറ്റിരുന്നു. ഇതിനേക്കാൾ വമ്പൻ വിലക്കുറവാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. അതായത്, 49,999 രൂപയ്ക്ക് ഇപ്പോൾ മോട്ടോ റേസർ 40 വാങ്ങാവുന്നതാണ്. പഴയ ഫോൺ മാറ്റി മോട്ടോറോള ഫോൾഡ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എക്സ്ചേഞ്ച് ഓഫറിൽ 39,500 രൂപയ്ക്ക് സ്വന്തമാക്കാം.

motorola razr 40
മോട്ടോ റേസർ 40

ഫോണിന് ആമസോൺ ബാങ്ക് ഓഫറുകളും നൽകുന്നുണ്ട്. ICICI ബാങ്ക് ക്രെഡിറ്റ് കാർഡുള്ളവർക്ക് റേസർ 40 ഇപ്പോൾ 44,999 രൂപയ്ക്ക് വാങ്ങാം. 5000 രൂപയുടെ ഡിസ്കൌണ്ട് കൂപ്പൺ ഉപയോഗിച്ചാണ് ഈ വിലക്കിഴിവ് നേടാനാകുന്നത്.

Also Read: നല്ല ക്യാമറ, മികച്ച ബാറ്ററി, അതും 20K ബജറ്റിൽ! നിങ്ങൾ അന്വേഷിക്കുന്ന 5G ഫോണുകൾ ഇവിടെയുണ്ട്

Moto Razr 40 പ്രധാന പ്രത്യേകത ഇവയെല്ലാം…

4,200mAh ബാറ്ററിയുള്ള ഫോണാണിത്. 64MP മെയിൻ ക്യാമറയും, 13MP അൾട്രാ വൈഡ് ക്യാമറയും ഫോണിലുണ്ട്. 32MPയാണ് ഫോണിന്റെ സെൽഫി ക്യാമറ.
സ്നാപ്ഡ്രാഗൺ 7 Gen 1 ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന പ്രോസസർ.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo