മോട്ടോറോളയുടെ ഫോൾഡബിൾ ഫോൺ പുറത്തിറക്കി ;വില ?

മോട്ടോറോളയുടെ ഫോൾഡബിൾ ഫോൺ പുറത്തിറക്കി ;വില ?
HIGHLIGHTS

Moto Razr 2022 സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു

Snapdragon 8+ Gen 1 പ്രോസ്സസറുകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Moto Razr 2022 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുന്ന പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ ആണ് .ഈ Moto Razr 2022 
 സ്മാർട്ട് ഫോണുകൾ Snapdragon 8+ Gen 1 പ്രോസസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

MOTOROLA RAZR 2022 SPECIFICATIONS

Moto Razr 2022 has launched in China

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് രണ്ടു ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .6.7 ഇഞ്ചിന്റെ  P-OLED ഡിസ്‌പ്ലേയാണ് ഇതിനു മെയിൻ ആയി നൽകിയിരിക്കുന്നത് .കൂടാതെ 2.7 ഇഞ്ചിന്റെ  P-OLED സെക്കണ്ടറി ഡിസ്‌പ്ലേയും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 8+ Gen 1 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ,256 ജിബിയുടെ സ്റ്റോറേജുകളിൽ & 12 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 Android 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ  3,500 mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക്  CNY 5,999 (roughly ₹71,000) രൂപ മുതലാണ് വില ആരംഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo