Motorola-യുടെ പുതിയ പ്രീമിയം ഫോൺ Motorola Edge 50 Pro ഇന്നെത്തും. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് മോട്ടോ ഫോൺ ലോഞ്ച് നടക്കുന്നത്. കർവ്ഡ് ഡിസ്പ്ലേ, 50W വയർലെസ് ചാർജിങ് ഫീച്ചറുകളുള്ള ഫോണാണിത്.
Lenovo-യുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ പുതിയ പോരാളി ആരുമായെല്ലാം മത്സരിക്കും? ഐക്യൂവിന്റെ ജനപ്രിയ ഫോൺ ഐക്യൂ നിയോ 9 പ്രോയ്ക്ക് ഇവൻ എതിരാളി ആയിരിക്കും. വൺപ്ലസ് 12ആർ, റിയൽമി 12 പ്രോ പ്ലസ് എന്നിവയുമായും മോട്ടോ ഫോൺ മത്സരിക്കും.
1.5K ഉയർന്ന റെസല്യൂഷനുള്ള സ്മാർട്ഫോണാണിത്. 144Hz റീഫ്രെഷ് റേറ്റും 6.7 ഇഞ്ച് പോൾഇഡി ഡിസ്‌പ്ലേയുമുണ്ടാകും. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറാണ് ഫോണിലുള്ളത്.
ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ വരുന്ന സ്മാർട്ഫോണായിരിക്കും Edge 50 Pro. പ്രൈമറി ക്യാമറ 50MP എഐ സെൻസറായിരിക്കും. 13 മെഗാപിക്സലിന്റെ മാക്രോ സെൻസറും ഇതിലുണ്ടാകും. 30X ഹൈബ്രിഡ് സൂമുള്ള OIS സപ്പോർട്ടുള്ള ടെലിഫോട്ടോ ക്യാമറയുമുണ്ടാകും. ഫോണിന്റെ സെൽഫി ക്യാമറ 50 മെഗാപിക്സലായിരിക്കും.
ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സോഫ്റ്റ് വെയറായിരിക്കും ഇതിലുണ്ടാകുക. HELLO UI അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇത്. മൂന്ന് വർഷത്തെ OS അപ്‌ഗ്രേഡുകളും കമ്പനി ഉറപ്പുനൽകുന്നു. വൈഫൈ 6/6E, ബ്ലൂടൂത്ത് 5.3 എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫോണിലുണ്ടാകും.
125W ചാർജിങ് സപ്പോർട്ട് ഫോണിലുണ്ടാകുമെന്നാണ് പ്രതീക്ഷ. IP68 റേറ്റിങ്ങായിരിക്കും ഈ സ്മാർട്ഫോണിലുണ്ടാകുക.
ഫോണിന്റെ വിലയെ കുറിച്ചും ഏകദേശ വിവരങ്ങൾ ലഭിക്കുന്നുണ്ട്. 44,999 രൂപ പ്രാരംഭ വിലയിൽ ഇത് ലഭ്യമായേക്കാം. 12GB റാമും 512GB സ്റ്റോറേജുമായിരിക്കും ഫോണിന് ലഭിക്കുന്നത്. ഫ്ലിപ്കാർട്ട് വഴിയായിരിക്കും മോട്ടറോളയുടെ എക്സ്ക്ലൂസീവ് വിൽപ്പന നടക്കുന്നത്.
Read More: POCO C61 Launched: 5000mAh ബാറ്ററി ഫോണുമായി വീണ്ടും Poco, 7000 രൂപ മുതൽ!
ഇതിനകം 2 ഫോണുകൾ 2024 ഏപ്രിലിൽ റിലീസ് ചെയ്തു. വൺപ്ലസ് നോർഡ് CE 4 ഏപ്രിൽ ആദ്യ ദിവസം തന്നെ ലോഞ്ച് ചെയ്തു. റിയൽമി 12 സീരീസിലാണ് രണ്ടാമത്തെ ലോഞ്ച് നടന്നത്. ഏപ്രിൽ 2ന് Realme 12X 5G പുറത്തിറങ്ങി. ഇനി സാംസങ് ഗാലക്സി M55, റിയൽമി GT 5 പ്രോ എന്നിവയും വന്നേക്കും.