മോട്ടോയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് രൂപകല്പനയിൽ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് P30.വലിയ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .ഹുവാവെയുടെ സ്മാർട്ട് ഫോണുകളുടെ ഒരു ഡിസൈൻ രൂപമാണ് ഇതിനു നൽകിയിരിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
ഇതിന്റെ ഡിസ്പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ ,6.2 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 1080 * 2246 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .വലിയ ഡിസ്പ്ലേ ഉള്ളതുകൊണ്ടുതന്നെ മികച്ച രീതിയിൽ വിഡിയോകൾ ആസ്വദിക്കുവാൻ സാധിക്കുന്നു .എന്നാൽ ആപ്പിളിന്റെ X എന്ന സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുമായി ഒരു സാമ്മ്യം ഇതിനുണ്ട് .
ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .പുതിയ അപ്പ്ഡേഷനുകൾ ലഭിക്കുകയും ചെയ്യുന്നതാണ് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിലാണു ഇതിന്റെ പ്രവത്തനം നടക്കുന്നത് .രണ്ടു മോഡലുകളാണ് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .
6ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് എത്തുന്നത് .16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .4ജി LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ഇന്ത്യൻ വിപണിയിലെ ഏകദേശ വിലവരുന്നത് 21,400 രൂപമുതൽ 25,400 രൂപവരെയാണ് .