മോട്ടോയുടെ പുതിയ രണ്ടു മോഡലുകളാണ് ഈ മാസത്തിൽ വിപണിയിൽ എത്തുന്നത് .മോട്ടോയുടെ ഏറ്റവും പുതിയ മോഡലായ G6 പ്ലസ് & മോട്ടോ P30 എന്നി മോഡലുകളാണ് ഉടൻ വിപണിയിൽ എത്തുന്നത് .അതിൽ മോട്ടോയുടെ പി 30 ലോകവിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .കൂടാതെ സെപ്റ്റംബർ 10 നു മോട്ടോയുടെ G6 പ്ലസ് ലോക്പവിപണിയിൽ പുറത്തിറങ്ങുന്നുണ്ട് .ഏകദേശം 25000 രൂപയാണ് ഇതിന്റെ വില കണക്കാക്കുന്നത് .
5.93 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയാണ് മോട്ടോയുടെ ജി6 പ്ലസ് എന്ന മോഡലുകൾക്കുള്ളത് .Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Snapdragon 630 പ്രോസസറും ഇതിനുണ്ട് . 3,200mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .
മോട്ടോയുടെ പി 30 ,6.2 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080 * 2246 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത്.ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .പുതിയ അപ്പ്ഡേഷനുകൾ ലഭിക്കുകയും ചെയ്യുന്നതാണ് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിലാണു ഇതിന്റെ പ്രവത്തനം നടക്കുന്നത് .16+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .