മോട്ടോ വൺ പവർ ഇപ്പോൾ 14999 രൂപയ്ക്ക്

മോട്ടോ വൺ പവർ ഇപ്പോൾ 14999 രൂപയ്ക്ക്
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

 

മോട്ടോയുടെ ഈ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച വാണിജ്യം കൈവരിച്ച ഒരു സ്മാർട്ട് ഫോൺ ആയിരുന്നു മോട്ടറോള വൺ പവർ എന്ന മോഡൽ .മികച്ച ബാറ്ററി കരുത്തിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ കൂടിയായിരുന്നു .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വിലക്കുറച്ചിരിക്കുന്നു .ഹുവാവെയുടെയും ,ഷവോമിയുടെയും ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയപ്പോൾ മോട്ടോയുടെ പവർ വൺ മോഡലുകളുടെ വാണിജ്യം കുറഞ്ഞു .എന്നാൽ ഇപ്പോൾ 1000 രൂപ വിലക്കുറച്ചിരിക്കുന്നു .14999 രൂപയ്ക്ക് ഈ സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ 5000mAh ന്റെ ബാറ്ററി ലൈഫ് ആണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ  6.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ്  ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ .രണ്ടു വേരിയന്റുകളാണ് ഈ മാസം പുറത്തിറങ്ങുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ & 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android Oreo  ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .അതുപോലെതന്നെ  Android 9.0 Pie അപ്പ്ഡേറ്റ് ഇതിനു ലഭ്യമാകുന്നതാണ് .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .16 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1000 രൂപയുടെ വിലക്കുറവിലാണ് ഇപ്പോൾ ലഭിക്കുന്നത് .നേരത്തെ 15999 രൂപ വിലയായിരുന്നു സ്മാർട്ട് ഫോൺ ഇപ്പോൾ 14999 രൂപയ്ക്ക് ലഭിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo