6.2 ഇഞ്ചിന്റെ HD+ ഡിസ്പ്ലേ മോട്ടോ വൺ പവർ ,വില 15999 രൂപ

Updated on 24-Sep-2018
HIGHLIGHTS

5000mAh ന്റെ ബാറ്ററി ലൈഫിൽ മോട്ടോ വൺ പവർ

 

മോട്ടോയുടെ ഏറ്റവും പുതിയ വൺ പവർ സ്മാർട്ട്  ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .15999 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വിലവരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒക്ടോബർ 5 മുതൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ 5000mAh ന്റെ ബാറ്ററി ലൈഫ് ആണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ  6.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ്  ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ .രണ്ടു വേരിയന്റുകളാണ് ഈ മാസം പുറത്തിറങ്ങുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ & 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android Oreo  ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .അതുപോലെതന്നെ  Android 9.0 Pie അപ്പ്ഡേറ്റ് ഇതിനു ലഭ്യമാകുന്നതാണ് .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .16 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :