11000 രൂപയ്ക്ക് മോട്ടോയുടെ E 3 എഡിഷൻ

Updated on 04-Aug-2016
HIGHLIGHTS

ആഗസ്റ്റ് 20 മുതൽ ഇന്ത്യൻ വിപണിയിലും

മോട്ടോയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വൻ തിരിച്ചുവരവാണ് നടത്തുന്നത് .മോട്ടോയുടെ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ഇന്ത്യയിൽ ആവിശ്യക്കാർ കൂടിയിരിക്കുന്നു എന്നതാണ് വാസ്‌തവം .ഇപ്പോൾ ഇതാ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയും കാത്തിരിക്കുന്നു .മോട്ടോ e 3 എന്ന മോഡലാണ് ഈ മാസം അവസത്തോടെ എത്തുമെന്നാണ് സൂചനകൾ .കുറഞ്ഞ വിലയിൽ ആയിരിക്കും ഇത് വിപണിയിൽ എത്തുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് E 3 ക്കു ഉള്ളത് .720 x 1280 pixels പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .Android OS, v6.0.1 (Marshmallow) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Mediatek Quad-core 1.0 GHz പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ മാന്യമായ റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറെജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ .

ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറ ,5 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണ് .ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന മോട്ടോയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണിത് . 2800 ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .2016 ന്റെ അവസാനത്തോടെ മോട്ടോ ഇന്ത്യയിൽ മികച്ച രീതിയിൽ തന്നെ കൈയടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .ബ്ലാക്ക് ,വൈറ്റ് എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :