1 ലക്ഷം രൂപയുടെ മോഡലുകളുമായി മോട്ടോ 2018 ൽ

Updated on 15-Mar-2018
HIGHLIGHTS

നിങ്ങൾക്ക് തീരുമാനിക്കാം ഈ വിലയ്ക്ക് വാങ്ങണോ എന്ന്

 

മോട്ടോയുടെ 2018 ൽ ഏറെ പ്രതീക്ഷ കൊടുക്കാവുന്ന മോഡലുകളിൽ ഒന്നാണ് മോട്ടോ Z 2018 കിങ്‌സ് മാൻ എഡിഷൻ .ഇതിന്റെ കാപ്‌ഷൻ തന്നെ ആപ്പിളിന്റെ X നെ വെല്ലുന്ന മോഡൽ എന്നാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 9,999 Yuan ആണ് .

അതായത് ഇന്ത്യൻ വിപണിയിൽ 1 ലക്ഷത്തിനു അടുത്തുവരും .ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ വയർ ലെസ്സ് ചാർജിങ് തന്നെയാണ് .വയർ ലെസ്സ് ചാർജിങ് മോട്ടോയുടെ മോഡലുകളിൽ ആദ്യമായി ഇറക്കുന്നതും ഈ മോഡലിലാണ് . 

5.5 ഇഞ്ചിന്റെ Quad HD P-OLED ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .Qualcomm's Snapdragon 835 പ്രൊസസർ കൂടാതെ Android 8.0 Oreo എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .

64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറിയും ഇതിനുണ്ട് .രണ്ടുതരത്തിലുള്ള മോഡലുകളാണ് വിപണിയിൽ എത്തുന്നത് .കുറഞ്ഞ വിലയിലും ഈ മോഡലുകൾ വിപണിയിൽ എത്തുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :