മോട്ടോ E3 സെപ്റ്റംബർ 2 മുതൽ പ്രീ -ബുക്കിംഗ്

Updated on 16-Aug-2016
HIGHLIGHTS

5446 രൂപമുതൽ മോട്ടോ E-3 വരുന്നു

സെപ്റ്റംബർ 2 മുതൽ UK യിൽ പുറത്തിറങ്ങുന്നു നമ്മൾ എല്ലാവരും കാത്തിരുന്ന മോട്ടോയുടെ E3 .കുറഞ്ഞ ചിലവിൽ മോട്ടോ പുറത്തിറക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് എന്ന ഒരു പ്രേതെകത കൂടിയുണ്ട്.ഇതിന്റെ കൂടുത സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് E 3 ക്കു ഉള്ളത് .720 x 1280 pixels പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .

Android OS, v6.0.1 (Marshmallow) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Mediatek Quad-core 1.0 GHz പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ മാന്യമായ റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറെജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ.ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറ ,5 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണ് .

ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന മോട്ടോയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണിത് . 2800 ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.സെപ്റ്റംബർ 2 മുതൽ ക്ക് UK യിലും സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :