സമ്മിശ്ര പ്രതികരണത്തോടെ മോട്ടോ E3 പവർ

Updated on 29-Sep-2016
HIGHLIGHTS

മോട്ടോ കുറഞ്ഞ ചിലവിൽ പുറത്തിറക്കിയ സ്മാർട്ട് ഫോൺ

5ഇഞ്ച് Hd ips ഡിസ്‌പ്ലേയിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .720പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത്.1GHz quad-core MediaTek MT6735Pപ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

2ജിബിയുടെ റാം,16 ജിബിയുടെ ഇന്റെർണൽ മെമ്മറി ,128GBമെമ്മറി കാർഡ് വഴി വർദ്ധിപ്പിക്കാവുന്ന മെമ്മറി പവർ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

Android Marshmallow 6ൽ പ്രവർത്തിക്കുന്ന ഇത് 4ജി സപ്പോർട്ടോടു കൂടിയാണ് വിപണിയിൽ എത്തുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

3,500mAh ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ട് മുഖേന ഇത് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും .വില് 9,470രൂപ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :