5000mAh ന്റെ ബാറ്ററിയിൽ മോട്ടോറോള P30 പുറത്തിറക്കി

Updated on 05-Sep-2018
HIGHLIGHTS

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുതിയ മോട്ടോ സ്മാർട്ട് ഫോൺ

 

6.2 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 1080 * 2246 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .വലിയ ഡിസ്പ്ലേ ഉള്ളതുകൊണ്ടുതന്നെ മികച്ച രീതിയിൽ വിഡിയോകൾ ആസ്വദിക്കുവാൻ സാധിക്കുന്നു .എന്നാൽ ആപ്പിളിന്റെ X എന്ന സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുമായി ഒരു സാമ്മ്യം ഇതിനുണ്ട് .കൂടാതെ 19.9 ഡിസ്പ്ലേ റേഷിയോയും ഇതിനുണ്ട് .

ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 636  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .പുതിയ അപ്പ്ഡേഷനുകൾ ലഭിക്കുകയും ചെയ്യുന്നതാണ് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിലാണു ഇതിന്റെ പ്രവത്തനം നടക്കുന്നത് .രണ്ടു മോഡലുകളാണ് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .

6ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് എത്തുന്നത് .16+5  മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .4ജി LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ഇന്ത്യൻ വിപണിയിലെ ഏകദേശ വിലവരുന്നത് Rs 20,900 രൂപമുതൽ 25,000 രൂപവരെയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :