പ്രീമിയം ഫീച്ചറുകളുള്ള മിഡ് റേഞ്ച് ഫോണായി Moto G85 പേരെടുത്തു. ഫോണിന്റെ പെർഫോമൻസും ഡിസൈനുമെല്ലാം ഗംഭീര പ്രതികരണം നേടി. Snapdragon 6 Gen3 ചിപ്സെറ്റും, 5,000mAh ബാറ്ററിയുമാണ് ഫോണിലുള്ളത്. കോർണിങ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ സ്ക്രീനും ഇതിനുണ്ട്.
ഇത്രയും ഗംഭീര ഫീച്ചറുകളുള്ളതിനാൽ മിഡ് റേഞ്ചിനേക്കാൾ മികച്ച ഫോണാണിത്. 20,999 രൂപയാണ് Motorola G85-ന്റെ വില. മിഡ് റേഞ്ചിൽ ഐക്യൂവിനും വൺപ്ലസ്സിനും സാംസങ്ങിനും കരുത്തനായ എതിരാളിയാണ് ഫോൺ. ഇപ്പോഴിതാ Moto G85 ഗംഭീര കിഴിവിൽ വാങ്ങാം.
ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഉത്സവ് സെയിലിലാണ് ഇത്രയും വിലക്കിഴിവ്. 8 GB റാമും 128 GB സ്റ്റോറേജുമുള്ള സ്മാർട്ഫോണിനാണ് ഓഫർ.
വീഗൻ ലെതർ ബാക്ക് പാനലുള്ള ഫോണിന്റെ വലിപ്പം 6.7 ഇഞ്ച് ആണ്. ഇതിന്റെ pOLED കർവ്ഡ് ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ഉപയോഗിച്ച് ഇത് പ്രൊട്ടക്റ്റ് ചെയ്തിരിക്കുന്നു. 1600 നിറ്റ്‌സ് ബ്രൈറ്റ്നെസ്സാണ് ഫോണിനുള്ളത്.
സ്‌നാപ്ഡ്രാഗൺ 6 Gen3 ചിപ്‌സെറ്റാണ് സ്‌മാർട്ട്‌ഫോണിലുള്ളത്. ഫോണിലെ ഏറ്റവും വലിയ പ്രത്യേകത സ്മാർട് കണക്റ്റ് ആണ്. അതായത് ഫോൺ സ്ക്രീനിനെ ലാപ്ടോപ്പിലും മറ്റും മിറർ ചെയ്യാനാകും. സിനിമ കാണുമ്പോഴും മറ്റും ഉപകരിക്കുന്ന ഫീച്ചറാണിത്.
OIS സപ്പോർട്ടുള്ള സോണി LYT-600 സെൻസർ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. ഡ്യുവൽ ക്യാമറ സിസ്റ്റത്തിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. ഫോണിൽ 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസാണുള്ളത്.
33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഈ സ്മാർട്ഫോണിലുണ്ട്. ഇതിൽ 5,000mAh ബാറ്ററിയാണ് മോട്ടോ ജി85-ൽ നൽകിയിരിക്കുന്നു.
മോട്ടോറോള ഈ സ്മാർട്ഫോൺ 17,999 രൂപയ്ക്ക് വിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഷോപ്പിങ് ഉത്സവത്തിൽ 16,999 രൂപയ്ക്ക് കിട്ടും. ഇതിന് പുറമെ ഫ്ലിപ്കാർട്ട് Axis ബാങ്ക് ക്രെഡിറ്റ് കാർഡിന് കിഴിവുണ്ട്. 1,000 രൂപ തൽക്ഷണ കിഴിവാണ് ഫ്ലിപ്കാർട്ട് ബാങ്ക് ഓഫറിലൂടെ നൽകുന്നത്. ഫ്ലിപ്കാർട്ട് ആക്സസിസ് ബാങ്ക് ക്രെഡിറ്റ് കാർഡുള്ളവർക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കുന്നതാണ്.
ഫോൺ ഔട്ട് ഓഫ് സ്റ്റോക്കായിരുന്നെങ്കിലും വീണ്ടും വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. പർച്ചേസിനുള്ള ലിങ്ക്.
Read More: Bumper Offer: ഒരു ബജറ്റ് ഫോണിന്റെ വിലയിൽ JioBook 11 Laptop! ഇത്രയും വലിയ കിഴിവ് ഇനി കിട്ടില്ല…
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.