ഇന്നാണ് ആ സെയിൽ! Snapdragon പ്രോസസറുള്ള Moto 5G First Sale, ഓഫറുകളോടെ..
സ്‌നാപ്ഡ്രാഗൺ പ്രോസസറുമുള്ള ഫോണാണ് Moto G85 5G
ലോഞ്ചിന് അഞ്ച് ദിവസങ്ങൾ കഴിഞ്ഞ് ഫോണിന്റെ First Sale ആരംഭിക്കുന്നു
1000 രൂപ കിഴിവ് ഉൾപ്പെടെ ആദ്യത്തെ വിൽപ്പനയിൽ മോട്ടറോള നൽകുന്നു
സിഎംഎഫ് ഫോണിന് എതിരാളിയായാണ് Moto G85 5G പുറത്തിറങ്ങിയത്. മിഡ് റേഞ്ച് വിഭാഗത്തിലെ താങ്ങാനാവുന്ന വിലയിലുള്ള സ്മാർട്ഫോണാണിത്. ജൂലൈ 10-ന് ലോഞ്ചിന് ചെയത ഫോണുകൾ 17,999 രൂപയിൽ ആരംഭിക്കുന്നു.
പുതിയ Moto G85 5G
മോട്ടറോളയുടെ പുതിയ മിഡ് റേഞ്ച് എതിരാളിയുടെ വിൽപ്പന ആരംഭിക്കുന്നു. കർവ്ഡ് ഡിസ്പ്ലേയും സ്‌നാപ്ഡ്രാഗൺ പ്രോസസറുമുള്ള ഫോണാണ് Moto G85 5G. അതിനാൽ മികച്ച പ്രകടനവും, സുഗമമായ എക്സ്പീരിയൻസും ലഭിക്കുന്നതാണ്. ഈ മോട്ടറോള ഫോണിൽ 50MP ആണ് പ്രൈമറി ക്യാമറ.
Moto G85 5G ആദ്യ വിൽപ്പന
ലോഞ്ചിന് അഞ്ച് ദിവസങ്ങൾ കഴിഞ്ഞ് ഫോണിന്റെ ആദ്യ വിൽപ്പന ആരംഭിക്കുകയാണ്. 1000 രൂപ കിഴിവ് ഉൾപ്പെടെ ആദ്യത്തെ വിൽപ്പനയിൽ മോട്ടറോള നൽകുന്നു. ഉച്ചയ്ക്ക് 12 മണി മുതലാണ് സെയിൽ. മോട്ടോ ജി85-ന്റെ വേരിയന്റുകളും ഓഫറുകളും മനസിലാക്കാം. ഈ മിഡ് റേഞ്ച് ഫോണിന്റെ ഫീച്ചറുകൾ എന്തെല്ലാമാണെന്നും പരിശോധിക്കാം.
ഫോണിന്റെ ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ
ഡിസ്പ്ലേ: 6.7 ഇഞ്ച് 3D കർവ്ഡ് പോൾഇഡ് ഡിസ്‌പ്ലേ. സ്ക്രീനിന് 120Hz റീഫ്രെഷ് റേറ്റ് ലഭിക്കുന്നു. 1600nits പീക്ക് ബ്രൈറ്റ്‌നെസ് സ്ക്രീനിനുണ്ട്. ഇത് കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുള്ള ഫോണാണ്. മോട്ടറോള ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്രോസസർ: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6s Gen 3 ചിപ്സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു.
സോഫ്റ്റ് വെയർ: ഹലോ UI അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്നു.
ക്യാമറ: 50 മെഗാപിക്സലാണ് ഫോണിന്റെ പ്രൈമറി ക്യാമറ. ഇതിന് OIS സപ്പോർട്ട് ലഭിക്കുന്നു. ഈ പ്രൈമറി ക്യാമറയിൽ Sony LYTIA 600 സെൻസർ പ്രവർത്തിക്കുന്നു. 8MP-യുടെ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും മോട്ടറോള ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻവശത്ത്, 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുണ്ട്.
ബാറ്ററി, ചാർജിങ്: മോട്ടോ ജി85-ൽ 5,000mAh ബാറ്ററിയാണുള്ളത്. ഇത് 33W ഫാസ്റ്റ് വയർഡ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.
മറ്റ് ഫീച്ചറുകൾ: IP52 റേറ്റിങ്ങുള്ള ഫോണാണ് മോട്ടറോള ജി85. അതിനാൽ വാട്ടർ റെസിസ്റ്റന്റ് കപ്പാസിറ്റി മികച്ചതാണ്.
Read More: New Lava 5G: Sony സെൻസറുള്ള 64MP ക്യാമറയുമായി Blaze X 5G, വില 15000 രൂപയ്ക്ക് താഴെ
വിൽപ്പനയും ഓഫറുകളും
രണ്ട് വേരിയന്റുകളിലാണ് മോട്ടറോള ഫോണുകൾ പുറത്തിറക്കിയത്. 17,999 രൂപയ്ക്ക് 8GB+128GB സ്റ്റോറേജ് ഫോൺ ലോഞ്ച് ചെയ്തു. 12GB+128GB വേരിയന്റിന് 19,999 രൂപയാണ് വില.
ജൂലൈ 16 ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ടിലും മുൻനിര റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഫോൺ വിൽപ്പനയ്ക്ക് എത്തുന്നു. മോട്ടറോളയുടെ motorola.in എന്ന സൈറ്റിലൂടെയും ഓൺലൈൻ പർച്ചേസ് ചെയ്യാം.
1000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് ആദ്യത്തെ സെയിൽ പ്രമാണിച്ച് ലഭിക്കുന്നു. 9 മാസത്തേക്ക് നോ കോസ്റ്റ് EMI ഓപ്ഷനുകളും നേടാം. ഇതിന് പുറമെ മോട്ടോ ജി85-ന് 1000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു. വാങ്ങാനുള്ള ലിങ്ക്, ഇതാ.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile