മിഡ് റേഞ്ചിലേക്ക് Moto G85 5G പുറത്തിറങ്ങി. ലെനോവോയുടെ കീഴിലുള്ള മോട്ടറോള കമ്പനിയുടെ പുതിയ മിഡ് റേഞ്ച് പോരാളിയാണിത്. Sony LYTIA 600 ക്യാമറയുള്ള ഫോണാണ് മോട്ടറോള അവതരിപ്പിക്കുന്നത്. രണ്ട് വേരിയന്റുകളാണ് മോട്ടോ G85 5G-യിൽ അവതരിപ്പിച്ചിട്ടുള്ളത്.
3D കർവ് ഡിസ്‌പ്ലേയുള്ള ആദ്യ മോട്ടോ G സീരീസ് സ്‌മാർട്ട്‌ഫോൺ ആണിത്. 20,000 രൂപയ്ക്ക് താഴെയാണ് ഈ മോട്ടറോള ഫോണിന് വില വരുന്നത്. മൂന്ന് പാന്റേൺ ക്യൂറേറ്റഡ് കളറുകളും ഫിനിഷുകളും ഫോണിൽ നൽകിയിട്ടുണ്ട്.
6.7 ഇഞ്ച് 3D കർവ്ഡ് പോൾഇഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 120Hz റീഫ്രെഷ് റേറ്റുണ്ടാകും. 1600nits പീക്ക് ബ്രൈറ്റ്‌നെസ്സുള്ള സ്മാർട്ഫോണാണിത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ഡിസ്‌പ്ലേയും ഇതിലുണ്ട്. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഫോണാണ് മോട്ടോ ജി85.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6s Gen 3 ചിപ്സെറ്റ് ഫോണിൽ നൽകിയിരിക്കുന്നു. 5,000mAh ബാറ്ററിയും 33W ഫാസ്റ്റ് വയർഡ് ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യുന്നു. ഹലോ UI അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആണ് OS. IP52 റേറ്റിങ്ങുള്ളതിനാൽ വാട്ടർ റെസിസ്റ്റന്റെ കപ്പാസിറ്റിയും ഫോണിനുണ്ട്.
മോട്ടോ G85-ന് OIS സപ്പോർട്ടുള്ള ക്യാമറയാണ് നൽകിയിരിക്കുന്നത്. ഇതിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. മോട്ടറോള Sony LYTIA 600 സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പുറമെ 8MP-യുടെ അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമുണ്ട്. മുൻവശത്ത്, 32 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.
മോട്ടോ G85 രണ്ട് വേരിയന്റുകളിലാണ് ലോഞ്ച് ചെയ്തിട്ടുള്ളത്. 8GB റാമും 128GB ഫോണിന് 17,999 രൂപയാണ് വില. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 19,999 രൂപയാണ് വില.
ജൂലൈ 16 മുതൽ ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫോൺ വിൽപ്പന ആരംഭിക്കും. മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫോൺ ഓൺലൈനായി വാങ്ങാം. ഫ്ലിപ്കാർട്ടിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഫോൺ ലഭ്യമായിരിക്കും. ആദ്യ സെയിലിൽ 1000 രൂപയുടെ ബാങ്ക് ഓഫർ ലഭിക്കും.