Moto G84 5G Launch: മോട്ടോറോളയുടെ പുത്തൻ ബജറ്റ് ഫ്രണ്ട്‌ലി ഫോൺ Moto G84 5G ഉടൻ വിപണിയിലെത്തും
Moto G84 5G സെപ്റ്റംബർ 1 ന് ഇന്ത്യയിൽ എത്തും
ഏകദേശം 20,000 രൂപ വിലവരും എന്നാണ് അറിയുന്നത്
Moto G84 5G ഫോൺ മിഡ് ബജറ്റ് വിഭാഗത്തിലായിരിക്കും അവതരിപ്പിക്കുക
പുത്തൻ ബജറ്റ് ഫ്രണ്ട്‌ലി ഫോൺ അവതരിപ്പിക്കാനൊരുങ്ങി മോട്ടറോള. Moto G84 5G ഫോണിന്റെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള തീയതി മോട്ടറോള പ്രഖ്യാപിച്ചു. പുത്തൻ സ്മാർട്ട്‌ഫോൺ അടുത്ത മാസം ഒന്നാം തീയതി അതായത് സെപ്റ്റംബർ 1 ന് ഇന്ത്യയിൽ എത്തും എന്നാണ് അറിയാൻ കഴിയുന്നത്. മോട്ടോ G84 5G ഫോണിന്റെ സവിശേഷതകളും മറ്റും ഫ്ലിപ്പ്കാർട്ട് തന്നിരിക്കുന്ന കാര്യങ്ങളിൽ നിന്ന് മനസിലാക്കാം. വരാനിരിക്കുന്ന ഫോൺ 5G ഡിവൈസ് ആയിരിക്കും എന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം Moto G84 5G ഫോൺ മിഡ് ബജറ്റ് വിഭാഗത്തിലായിരിക്കും അവതരിപ്പിക്കുക. ഇതിന് ഏകദേശം 20,000 രൂപ വിലവരും എന്നാണ് അറിയുന്നത്.
മോട്ടറോള ഇന്ത്യ അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (ട്വിറ്റർ) ഒരു ഫ്ലിപ്പ്കാർട്ട് ലിങ്ക് പോസ്റ്റ് ചെയ്തു. ഫ്ലിപ്പ്കാർട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ മോട്ടോ G84 5G ഫോൺ അടുത്ത മാസം സെപ്തംബർ 1 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തുന്നു. കൂടാതെ, മോട്ടോ G84 5G ഫോൺ ഫ്ലിപ്പ്കാർട്ട് സൈറ്റിൽ നിന്ന് ഇന്ത്യയിൽ വിൽക്കുമെന്ന് ഈ പോസ്റ്റ് സ്ഥിരീകരിക്കുന്നു. വരാനിരിക്കുന്ന ഫോൺ മൂന്ന് കളർ ഓപ്ഷനുകളിൽ വരും – വെഗൻ ലെതർ ഫിനിഷോടുകൂടിയ മിഡ്‌നൈറ്റ് ബ്ലൂ, മാർഷ്മാലോ ബ്ലൂ, വിവ മജന്ത.
Moto G84 5G ഡിസ്‌പ്ലേയും പ്രോസസറും
മോട്ടോ G84 5G ഫോൺ 120Hz റിഫ്രഷ് റേറ്റ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ്, ആൻഡ്രോയിഡ് 13 എന്നിവയ്‌ക്കൊപ്പം 6.55 ഇഞ്ച് കർവ്ഡ് ഡിസ്‌പ്ലേയുമായി വരും.
Moto G84 5G ക്യാമറ
ഫോണിന് ഫോട്ടോഗ്രാഫിക്കായി ഡ്യുവൽ റിയർ ക്യാമറ സപ്പോർട്ട് ഉണ്ടായിരിക്കും. 50 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഫോണിലുണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന് 8 മെഗാപിക്സൽ മുൻ ക്യാമറയുണ്ടാകും.
Moto G84 5G സ്റ്റോറേജ് വേരിയന്റ്
മോട്ടോ G84 5G സ്മാർട്ട്‌ഫോണിന് 12 ജിബി റാമും 256 ജിബി സ്റ്റോറേജും പിന്തുണയ്‌ക്കും. ഇത് കൂടാതെ, 6 ജിബി, 8 ജിബി റാം ഓപ്ഷനുകളിലും ഫോൺ വാഗ്ദാനം ചെയ്തേക്കാം.
Moto G84 5G ബാറ്ററി
Moto G84 5G ഫോണിന് 5000mAh ബാറ്ററി ഉണ്ടായിരിക്കും, ഇത് 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കും.