Snapdragon 6 Gen 3 പ്രോസസറിൽ New Motorola ഫോൺ എത്തി. മികച്ച പ്രോസസറും ബാറ്ററിയുമുള്ള ഫോണാണ് Moto G75 5G. മോട്ടറോള ഈ പുതിയ ഹാൻഡ്സെറ്റ് അന്താരാഷ്ട്ര വിപണികളിൽ പുറത്തിറക്കി. ഡിസ്പ്ലേയിലും ബാറ്ററിയിലും പ്രോസസറിലുമെല്ലാം ഇത് മികച്ച സ്മാർട്ഫോണാണ്.
ഇന്ത്യയിലെ ജനപ്രിയ മിഡ് റേഞ്ച് സ്മാർട്ഫോൺ ബ്രാൻഡാണ് മോട്ടറോള. ലെനോവോയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് കൂടിയാണ്. ജി സീരീസിലെ പുത്തൻ സ്മാർട്ഫോൺ വിപണി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
കാരണം ഇതിൽ മോട്ടറോള അവതരിപ്പിക്കുന്നത് സ്‌നാപ്ഡ്രാഗൺ 6 Gen 3 ചിപ്‌സെറ്റാണ്. MIL-STD 810H-റേറ്റഡ് ബിൽഡും IP68 റേറ്റിങ്ങുമുണ്ട്. ഫോണിന്റെ വിലയും വിവിധ വേരിയന്റുകളും അറിയണ്ടേ? മോട്ടോ G75 5G ഫോണുകളുടെ ഫീച്ചറുകളും നോക്കാം.
6.78-ഇഞ്ച് ഫുൾ-HD+ ആണ് ഫോണിലെ ഡിസ്പ്ലേ. ഇതിന്റെ സ്ക്രീനിന് 1,080 x 2,388 പിക്സൽ റെസല്യൂഷനുണ്ട്. ഫോണിൽ ഹോൾ പഞ്ച് ഡിസ്‌പ്ലേയാണ് ഫീച്ചർ ചെയ്തിരിക്കുന്നത്. മോട്ടോ ജി75 ഫോണിൽ ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്. 1,000nits പീക്ക് ബ്രൈറ്റ്‌നെസ് ആണ് സ്മാർട്ഫോണിലുള്ളത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് മോട്ടറോള ഫോണിനുണ്ട്. ഇത് ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്നു.
4nm ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 6 Gen 3 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. മെയിൻ ക്യാമറ 50 മെഗാപിക്‌സൽ ആണ്. ഇത് Sony LYTIA 600 സെൻസറിൽ പ്രവർത്തിക്കുന്നു. 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമുണ്ട്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്‌സൽ ക്യാമറയുമുണ്ട്. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനോടെയാണ് ഫോൺ വന്നിരിക്കുന്നത്. കൂടാതെ മോട്ടോ ജി75 ഫോണിൽ IP68 റേറ്റിംഗും നൽകിയിട്ടുണ്ട്.
ബ്ലൂടൂത്ത് 5.4, GPS, A-GPS, LTEPP, GLONASS ഫീച്ചറുകളുണ്ട്. USB ടൈപ്പ്-സി പോർട്ട്, Wi-Fi 802.11 ഓപ്ഷനുകളും ലഭിക്കുന്നതാണ്. ഇതിൽ ആക്‌സിലറോമീറ്റർ, ഇ-കോമ്പസ്, ഫ്ലിക്കർ സെൻസറുകളുണ്ട്. ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി, എസ്എആർ സെൻസറും ഫോണിൽ ഉൾപ്പെടുന്നു. മോട്ടറോള ഫോണിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണുള്ളത്. ഇത് ഡോൾബി അറ്റ്‌മോസ് ടെക്നോളജി സപ്പോർട്ട് ചെയ്യുന്നു.
ഫോണിനെ പവർഫുൾ ആക്കുന്നതിന് 5,000mAh ബാറ്ററിയുണ്ട്. 30W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. 15W വയർലെസ് ചാർജിങ് സപ്പോർട്ടും ഇതിനുണ്ട്.
READ MORE: High Price: Samsung Galaxy S25 വില കഠിനമാകും! കാരണക്കാരൻ സാംസങ് അല്ല
ഫോണിന്റെ ഇന്ത്യയിലെ വിലയെ കുറിച്ച് വലുതായി വിവരങ്ങളില്ല. എന്നാൽ യൂറോപ്പിലെ വിലകൾ പുറത്തുവരുന്നു. 8GB റാം + 256GB സ്റ്റോറേജ് പതിപ്പിന് 299 യൂറോ വിലയാകും. ഇത് ഇന്ത്യൻ വിലയിൽ ഏകദേശം 27,000 രൂപ ആണ്. അക്വാ ബ്ലൂ, ചാർക്കോൾ ഗ്രേ, സക്കുലന്റ് ഗ്രീൻ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ലാറ്റിനമേരിക്കയിലെയും ഏഷ്യ-പസഫിക്കിലെയും ചില വിപണികളിലും ഫോൺ ലഭ്യമാണ്.