Moto G73 with PMMA Material Design :30 W ടർബോപവർ ചാർജിങ് സപ്പോർട്ടുമായി Moto G73 5G ഇന്ത്യയിലെത്തി

Moto G73 with PMMA Material Design :30 W ടർബോപവർ ചാർജിങ് സപ്പോർട്ടുമായി  Moto G73 5G ഇന്ത്യയിലെത്തി
HIGHLIGHTS

Moto G73 5G എന്ന പുത്തൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു

Moto G73 5Gക്ക് ഇന്ത്യയിൽ 18,999 രൂപയാണ് വില

30W ടർബോപവർ ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്

ഇന്ത്യയിലെ മോട്ടറോള ജി സീരീസ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് Moto G73 5G എന്ന പുത്തൻ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. മികച്ച സവിശേഷതകളും ആകർഷകമായ ഡിസൈനുമായിട്ടാണ് ഈ ഡിവൈസ് രാജ്യത്ത് അവതരിപ്പിച്ചത്. മികച്ച ഡിസ്പ്ലെ, ആൻഡ്രോയിഡ് 13 ഒഎസ്, 8 ജിബി വരെ റാം, ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പ് എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ ഈ ഡിവൈസിലുണ്ട്. Moto G73 5G സ്മാർട്ട്ഫോണിന്റെ ഒരു വേരിയന്റ് മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 8GB റാമും 256GB സ്റ്റോറേജുമുള്ള ഈ ഡിവൈസിന് ഇന്ത്യയിൽ 18,999 രൂപയാണ് വില. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2,000 രൂപ ടെ അധിക കിഴിവ് ലഭിക്കുമെന്ന് മോട്ടറോള അറിയിച്ചിട്ടുണ്ട്. ഈ ഓഫർ ചേരുന്നതോടെ ഫോൺ 16,999 രൂപയ്ക്ക് സ്വന്തമാക്കാം.

Moto G73 5Gയുടെ പ്രത്യേകത 

മറ്റു ഫോണുകളിൽ നിന്നും moto G73ക്ക് ഒരു പ്രത്യേകതയുണ്ട്. Moto G73 5G സ്മാർട്ട്ഫോൺ പ്ലാസ്റ്റിക്കിലാണ് നിർമ്മിച്ചിരിക്കുന്നത് എങ്കിലും ഗ്ലാസ് പോലുള്ള മിനുസമാർന്ന ഫിനിഷാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ ഡിസൈൻ സവിശേഷത. PMMA മെറ്റീരിയലാണ് ഈ ഡിവൈസിൽ ഉപയോഗിച്ചിരിക്കുന്നത്. പിൻ ക്യാമറകൾ ഒരു ചെറിയ ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിലാണ് നൽകിയിട്ടുള്ളത്. 

Moto G73 5G ഡിസ്പ്ലേ 

Moto G73 5G സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഫുൾ-എച്ച്‌ഡി+ റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. 120Hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയിൽ ഉണ്ട്. സെൽഫി ക്യാമറയ്ക്കായി ഡിസ്‌പ്ലേയുടെ നടുഭാഗത്ത് ചെറിയ ഹോൾ-പഞ്ച് നൽകിയിട്ടുണ്ട്. 8.29 എംഎം കനവും 181 ഗ്രാം ഭാരവുമാണ് മോട്ടോ ജി73 5ജി ഫോണിലുള്ളത്. 

Moto G73 5G ക്യാമറ 

രണ്ട് പിൻക്യാമറകളുമായിട്ടാണ് Moto G73 5Gഫോൺ വരുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുമാണ് ഈ ക്യാമറകൾ. 8 എംപി സെൻസർ മാക്രോ ക്യാമറയായും പ്രവർത്തിക്കുന്നു. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയ്ക്ക് "അൾട്രാ പിക്സൽ" സാങ്കേതികവിദ്യയുണ്ട്. നിരവധി പിക്സലുകളെ ഒരു വലിയ പിക്സലിലേക്ക് സംയോജിപ്പിക്കുന്ന പിക്സൽ-ബിന്നിംഗ് സാങ്കേതികവിദ്യയാണിത്. പ്രൈമറി ക്യാമറയ്ക്ക് 60 എഫ്പിഎസ് ഫുൾ-എച്ച്ഡി വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സാധിക്കും.

Moto G73 5G ബാറ്ററി 

സെൽഫികൾക്കും വീഡിയോ കോളിങ്ങിനുമായി 16 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് Moto G73 5Gയിൽ ഉള്ളത്. 5,000mAh ബാറ്ററി ലൈഫും സ്മാർട്ട്‌ഫോണിലുണ്ട്. ഈ ബാറ്ററി 30W ടർബോപവർ ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. ചാർജർ ബോക്സിൽ തന്നെ മോട്ടറോള നൽകുന്നുണ്ട്. Moto G73 5Gയുടെ മറ്റൊരു പ്രത്യേകത ആൻഡ്രോയിഡ് 13 എക്സ്പീരിയൻസ് നൽകുന്നു എന്നതാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo