ഇന്ത്യയിലെ മോട്ടറോള ജി സീരീസ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് മോട്ടോ ജി73 (Moto G73) 5ജി (Moto G73 5G) എന്ന പുത്തൻ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. മികച്ച ഡിസ്പ്ലെ, ആൻഡ്രോയിഡ് 13 ഒഎസ്, 8 ജിബി വരെ റാം, ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പ് എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ ഈ ഡിവൈസിലുണ്ട്.
മോട്ടോ ജി73 (Moto G73) 5ജി സ്മാർട്ട്ഫോണിന്റെ ഒരു വേരിയന്റ് മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് ഇന്ത്യയിൽ 18,999 രൂപയാണ് വില. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2,000 രൂപ ടെ അധിക കിഴിവ് ലഭിക്കുമെന്ന് മോട്ടറോള അറിയിച്ചിട്ടുണ്ട്. ഈ ഓഫർ ചേരുന്നതോടെ ഫോൺ 16,999 രൂപയ്ക്ക് സ്വന്തമാക്കാം.
മോട്ടോ ജി73 (Moto G73) 5ജി സ്മാർട്ട്ഫോൺ മിഡ്‌നൈറ്റ് ബ്ലൂ, ലൂസന്റ് വൈറ്റ് എന്നീ രണ്ട് കളർ വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. ഈ ഡിവൈസിന്റെ വിൽപ്പന മാർച്ച് 16ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കും. ഫ്ലിപ്പ്കാർട്ടിലൂടെയും ഔദ്യോഗിക മോട്ടറോള ചാനലുകളിലുടെയുമാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തുന്നത്.
മോട്ടോ ജി73 (Moto G73) 5ജി സ്മാർട്ട്ഫോൺ പ്ലാസ്റ്റിക്കിലാണ് നിർമ്മിച്ചിരിക്കുന്നത് എങ്കിലും ഗ്ലാസ് പോലുള്ള മിനുസമാർന്ന ഫിനിഷാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ ഡിസൈൻ സവിശേഷത. പിഎംഎംഎ മെറ്റീരിയലാണ് ഈ ഡിവൈസിൽ ഉപയോഗിച്ചിരിക്കുന്നത്. പിൻ ക്യാമറകൾ ഒരു ചെറിയ ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിലാണ് നൽകിയിട്ടുള്ളത്. ഈ ഡിവൈസിൽ മോട്ടറോള, വാട്ടർ റെസിസ്റ്റന്റ് ബിൽറ്റാണ് നൽകിയിരിക്കുന്നത്. പാക്കേജിൽ ട്രാൻസ്പാരന്റ് സിലിക്കൺ കേസും ഉണ്ട്.
ഈ ഫോൺ ആൻഡ്രോയിഡ് 13 ൽ വരും. ഇതോടൊപ്പം മീഡിയടെക് ഡൈമൻസിറ്റി 930 പ്രൊസസറും നൽകിയിട്ടുണ്ട്.
മോട്ടോ ജി73 (Moto G73) 5ജി സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഫുൾ-എച്ച്‌ഡി+ റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. 120Hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയിൽ ഉണ്ട്. സെൽഫി ക്യാമറയ്ക്കായി ഡിസ്‌പ്ലേയുടെ നടുഭാഗത്ത് ചെറിയ ഹോൾ-പഞ്ച് നൽകിയിട്ടുണ്ട്. 8.29 എംഎം കനവും 181 ഗ്രാം ഭാരവുമാണ് മോട്ടോ ജി73 5ജി ഫോണിലുള്ളത്. മികച്ച ഡിസ്പ്ലെയാണ് ഇത്.
രണ്ട് പിൻക്യാമറകളുമായിട്ടാണ് മോട്ടോ ജി73 5ജി ഫോൺ വരുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുമാണ് ഈ ക്യാമറകൾ. 8 എംപി സെൻസർ മാക്രോ ക്യാമറയായും പ്രവർത്തിക്കുന്നു. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയ്ക്ക് "അൾട്രാ പിക്സൽ" സാങ്കേതികവിദ്യയുണ്ട്. നിരവധി പിക്സലുകളെ ഒരു വലിയ പിക്സലിലേക്ക് സംയോജിപ്പിക്കുന്ന പിക്സൽ-ബിന്നിംഗ് സാങ്കേതികവിദ്യയാണിത്. പ്രൈമറി ക്യാമറയ്ക്ക് 60 എഫ്പിഎസ് ഫുൾ-എച്ച്ഡി വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സാധിക്കും.
സെൽഫികൾക്കും വീഡിയോ കോളിങ്ങിനുമായി 16 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് മോട്ടോ ജി73 5ജിയിൽ ഉള്ളത്. 5,000mAh ബാറ്ററി ലൈഫും സ്മാർട്ട്‌ഫോണിലുണ്ട്. ഈ ബാറ്ററി 30W ടർബോപവർ ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. ചാർജർ ബോക്സിൽ തന്നെ മോട്ടറോള നൽകുന്നുണ്ട്. മോട്ടോ ജി73 5ജിയുടെ മറ്റൊരു പ്രത്യേകത ആൻഡ്രോയിഡ് 13 എക്സ്പീരിയൻസ് നൽകുന്നു എന്നതാണ്.