മോട്ടോയുടെ ഈ വർഷം പുറത്തിറങ്ങുന്ന 4 സ്മാർട്ട് ഫോണുകളാണ് മോട്ടോയുടെ ജി 7 ,മോട്ടോ ജി 7 പ്ലസ് ,മോട്ടോ ജി 7 പവർ ,മോട്ടോ ജി 7 പ്ലേ എന്നി മോഡലുകൾ .ഇതിൽ മോട്ടോയുടെ G7 പ്ലേ എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുയാണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 13999 രൂപയാണ് .മോട്ടോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാവുന്നതാണ് .അതുപോലെതന്നെ ഓഫ്‌ലൈൻ ആയും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മോട്ടോയുടെ ഏതൊക്കെ സ്റ്റോറുകളിൽ ലഭ്യമാകുന്നു എന്ന വിവരങ്ങൾ മോട്ടോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി അറിയാവുന്നതാണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .
മോട്ടോയുടെ ജി7 പവർ ; 6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .അതുപോലെതന്നെ 19:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ 720×1520 പിക്സൽ റെസലൂഷൻ എന്നിവയാണ് ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ .കൂടാതെ Qualcomm Snapdragon 632 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .5,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലവരുന്നത് 13999 രൂപയാണ് .മോട്ടോയുടെ ജി7 പവർ മോഡലുകളുടെ തുടർച്ചയായി മറ്റു മൂന്നു സ്മാർട്ട് ഫോണുകൾ കൂടി ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നുണ്ട് .മിഡ് റെയിഞ്ചിൽ തുടങ്ങി വലിയ ബഡ്ജറ്റിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇനി മോട്ടോയിൽ നിന്നും വിപണിയിൽ എത്തുന്നത് .