Moto G64 5G: 6000mAh ബാറ്ററി, OIS 50 MP ക്യാമറ, Powerful ബജറ്റ് ഫോൺ ആദ്യ വിൽപ്പനയിലേക്ക്…| TECH NEWS
മോട്ടോ ജി34, ജി04, ജി24 പവർ, മോട്ടോ ജി62 എന്നിവയാണ് മുമ്പ് വന്നിട്ടുള്ള ജി സീരീസുകൾ
Moto G64 5G ബജറ്റ് ഫോൺ പ്രേമികൾക്കുള്ള ബെസ്റ്റ് ചോയിസാണ്
17000 രൂപയ്ക്ക് താഴെയാണ് 2 വേരിയന്റുകളുടെയും വില
ബജറ്റ് ലിസ്റ്റിൽ വാങ്ങാവുന്ന പുതുപുത്തൻ സ്മാർട്ഫോണാണ് Moto G64 5G. കഴിഞ്ഞ വാരമാണ് Motorola ഈ 5G ഫോൺ ഇന്ത്യയിൽ എത്തിച്ചത്. ഒപ്റ്റിക്കൽ ഇമേജുള്ള 50 MP ക്യാമറയും 6000mAh ബാറ്ററിയും സ്മാർട്ഫോണിലുണ്ട്. മോട്ടോ ജി64 ഫോണിന്റെ ഇന്ത്യയിലെ ആദ്യ സെയിൽ ഏപ്രിൽ 23നാണ്.
Moto G64 5G
മോട്ടോ ജി34, ജി04, ജി24 പവർ എന്നിവയാണ് മുമ്പ് വന്നിട്ടുള്ള ജി സീരീസുകൾ. കഴിഞ്ഞ വർഷം മോട്ടറോള മോട്ടോ ജി62ഉം പുറത്തിറക്കിയിരുന്നു. ഇതിന്റെ പിൻഗാമിയായാണ് ഇപ്പോൾ Moto G64 5G-യെ അവതരിപ്പിച്ചത്.
Moto G64 5G സ്പെസിഫിക്കേഷൻ
ഡിസ്പ്ലേ: 6.5 ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേയാണ് ഈ മോട്ടോ ഫോണിനുള്ളത്. 1080 x 2400 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേ നൽകിയിരിക്കുന്നു. IPS LCD സ്ക്രീനാണ് മോട്ടോ ജി64-ലുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റീഫ്രെഷ് റേറ്റുണ്ടായിരിക്കും. 560 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സ് ഫോൺ സ്ക്രീനിലുണ്ട്.
പ്രോസസർ: മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7025 ചിപ്പ് ഉൾപ്പെടുത്തിയിരിക്കുന്നു.
ബാറ്ററി, ചാർജിങ്: 33W-ൽ ചാർജ് ചെയ്യാൻ കഴിയുന്ന 6000mAh ബാറ്ററിയാണ് ഫോണിലുള്ളത്.
ഒഎസ്: മോട്ടോ G64 5Gയിൽ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സോഫ്റ്റ് വെയറാണുള്ളത്. ആൻഡ്രോയിഡ് 14 ഔട്ട്-ഓഫ്-ബോക്‌സിൽ ഫോൺ പ്രവർത്തിക്കുന്നു. ഫോണിൽ ഒരു OS അപ്ഡേഷൻ മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ക്യാമറ: OIS സപ്പോർട്ടുള്ള മികച്ച ക്യാമറയാണ് ഈ മോട്ടോ ഫോണിലുള്ളത്. ഇതിൽ ഫേസ് ഡിറ്റക്ഷൻ ഓട്ടോഫോക്കസ് അഥവാ PDAF എന്ന ഫീച്ചറുണ്ട്. 50MPയുടെ പ്രൈമറി ക്യാമറയ്ക്ക് f/1.8 അപ്പർച്ചർ വരുന്നു. f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസുമുണ്ട്. ഫോണിന്റെ ഫ്രെണ്ട് ക്യാമറയിൽ f/2.4 അപ്പേർച്ചറുള്ള ലെൻസാണുള്ളത്. 16MPയുടെ സെൽഫി ക്യാമറയാണ് മോട്ടറോള g64 5Gയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കണക്റ്റിവിറ്റി: 4G LTE, 5G, ബ്ലൂടൂത്ത് 5.3, Wi-Fi ഫീച്ചറുകൾ ലഭിക്കും. GPS, NFC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയെ സപ്പോർട്ട് ചെയ്യുന്നു.
മറ്റ് ഫീച്ചറുകൾ: IP52 റേറ്റിങ്ങാണ് മോട്ടോ ജി64 ഫോണിലുള്ളത്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുമായി വരുന്ന സ്മാർട്ഫോണാണിത്.
എത്ര വിലയാകും?
2 വേരിയന്റുകളിലാണ് മോട്ടോ ജി64 പുറത്തിറക്കിയത്. ഇതിൽ 8ജിബി റാമും, 128ജിബി സ്റ്റോറേജുമാണ് കുറഞ്ഞ വേരിയന്റ്. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള മറ്റൊരു ഫോണുമുണ്ട്. യഥാക്രമം ഇവയുടെ വില 14999 രൂപ, 16999 രൂപയാകുന്നു. മിന്റ് ഗ്രീൻ, പേൾ ബ്ലൂ, ഐസ് ലിലാക്ക് എന്നീ ആകർഷക നിറങ്ങളിൽ വാങ്ങാം.
ആദ്യ സെയിൽ
മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫോൺ പർച്ചേസ് ചെയ്യാം. ഫ്ലിപ്കാർട്ട് അല്ലെങ്കിൽ റീട്ടെയിൽ സ്റ്റോറുകൾ വഴിയും മോട്ടോ ജി64 വാങ്ങാം.
ആകർഷകമായ ലോഞ്ച് ഓഫറുകളാണ് മോട്ടറോള പ്രഖ്യാപിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് പേയ്മെന്റിന് 1,000 രൂപ കിഴിവുണ്ട്. HDFC ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ EMI ഇടപാടുകൾക്കും ഓഫറുണ്ട്. ഇവർക്ക് 1,100 രൂപ തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്. മോട്ടോ ജി64 പർച്ചേസിനും കൂടുതൽ വിവരങ്ങൾക്കും ഫ്ലിപ്കാർട്ട് ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile