108എംപി ക്യാമറയിൽ മോട്ടോയുടെ ഫോണുകൾ നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നു
മോട്ടോയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു
Moto G60, Moto G40 ഫ്യൂഷൻ എന്നി സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്
108 മെഗാപിക്സൽ ക്യാമറയിൽ വരെ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട്
മോട്ടോയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .മോട്ടോയുടെ Moto G60, Moto G40 Fusion എന്നി സ്മാർട്ട് ഫോണുകളാണ് നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ക്യാമറകൾ തന്നെയാണ് .108 മെഗാപിക്സലിന്റെ പിൻ ക്യാമറകളിലാണ് മോട്ടോയുടെ ജി 60 ഫോണുകൾ പുറത്തിറങ്ങുന്നത് .
പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ Moto G60 സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 6000 mah ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ പ്രതീഷിക്കാവുന്നതാണ് .മോട്ടോയുടെ ജി 60 സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .
108 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .108 മെഗാപിക്സൽ + 8 മെഗാപിക്സൽ + ഡെപ്ത് സെൻസറുകൾ എന്നിവ ഈ സ്മാർട്ട് ഫോണുകളുടെ പിന്നിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .
അടുത്തതായി പുറത്തിറങ്ങുന്നത് Moto G40 ഫ്യൂഷൻ എന്ന സ്മാർട്ട് ഫോണുകളാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ക്യാമറകളിൽ തന്നെയാണ് വിപണിയിൽ എത്തുന്നത് .അതുപോലെ തന്നെ സ്നാപ്ഡ്രാഗൺ 732 പ്രോസ്സസറുകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .