മോട്ടോയുടെ ജി 6 മോഡലുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ, 5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .1080*2160 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .1.8GHz octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഈ സ്മാർട്ട് ഫോണുകളുടെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ഭാരം കുറഞ്ഞ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണിത് .എന്നാൽ ഇപ്പോൾ പുറത്തിറങ്ങുന്ന മോട്ടോ സ്മാർട്ട് ഫോണുകൾ ലെനോവയുടേതാണ് .2014 ൽ മോട്ടോയെ ലെനോവോ വാങ്ങിയിരുന്നു .
ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക
ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12+ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 3000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .
മോട്ടോയുടെ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് മറ്റു ക്യാഷ് ബാക്ക് ഓഫറുകളും ആമസോൺ നൽകുന്നതാണ് .
ഇതിന്റെ പ്ലസ് പോയിന്റ്
പ്രീമിയം ഡിസൈൻ ഗ്ലാസ്
സ്റ്റോക്ക് ആൻഡ്രോയിഡ് എക്സ്പീരിയൻസ്
ഫാസ്റ്റ് ചാർജിങ്
ഇതിന്റെ മൈനസ്
ക്യാമറയിൽ ഒരു ചെറിയ പോരായ്മ
എൻട്രി ലെവൽ പെർഫോമൻസ്
ഷവോമിയുടെ ജൂൺ മാസത്തിൽ പുറത്തിറക്കുന്ന മോഡലുകൾ
ഷവോമി റെഡ്മി Y2 (S2) ,5.99-ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .രണ്ടു വേരിയന്റുകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .18:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .1440 × 720ന്റെ പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് . Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
കൂടാതെ Android 8.1 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 4ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് . 3080mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .ജൂൺ 12 മുതൽ ഇത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം .വില 9999 രൂപമുതൽ
ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക