Moto G54 5G Launch: മോട്ടറോളയുടെ പവർഫുൾ 5G ഫോൺ വിപണിയിലെത്തി

Moto G54 5G Launch: മോട്ടറോളയുടെ പവർഫുൾ 5G ഫോൺ വിപണിയിലെത്തി
HIGHLIGHTS

Moto G54 5G എന്ന സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു

മോട്ടോ ജി54 മികച്ച പവർഫുൾ 5ജി ഫോൺ ആണെന്നാണ് അവകാശപ്പെടുന്നത്

മീഡിയടെക് ഡിമെൻസിറ്റി 7020 കരുത്തിലാണ് മോട്ടോ ജി54 5ജി എത്തുന്നത്

മോട്ടറോള Moto G54 5G എന്ന സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു. രണ്ട്​ വേരിയന്റുകളിൽ എത്തുന്ന മോട്ടോ ജി54 മികച്ച പവർഫുൾ 5ജി ഫോൺ ആണെന്നാണ് അവകാശപ്പെടുന്നത്. 15,000 രൂപയോട് അ‌ടുത്ത് വിലയുള്ള സ്മാർട്ട്ഫോണുകളുടെ നിരയിലേക്കാണ് Moto G54 5Gയുമായി മോട്ടറോള മത്സരത്തിന് എത്തിയത്. മിഡ്‌നൈറ്റ് ബ്ലൂ, പേൾ ബ്ലൂ, മിന്റ് ഗ്രീൻ എന്നിവയാണ് കളർ ഓപ്ഷനുകൾ. Moto G54 5Gയുടെ സവിശേഷതകൾ താഴെ നൽകുന്നു 

Moto G54 5G ഡിസ്പ്ലേ 

120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംഗ് റേറ്റും ഉള്ള 6.5 ഇഞ്ച് FHD+ LED ഡിസ്‌പ്ലേയാണ് Moto G54 5G അവതരിപ്പിക്കുന്നത്. HDR10 പിന്തുണ, 1000 nits വരെ പീക്ക് ​ബ്രൈറ്റ്നസ് എന്നിവയും ഇതിലുണ്ട്.

Moto G54 5G പ്രോസസ്സർ 

ഏറ്റവും ശക്തമായ ചിപ്‌സെറ്റുകളിൽ ഒന്നായ മീഡിയടെക് ഡിമെൻസിറ്റി 7020 കരുത്തിലാണ് മോട്ടോ ജി54 5ജി എത്തുന്നത്. ഡൈമെൻസിറ്റി 7020 ചിപ്‌സെറ്റ് ഹൈപ്പർ എഞ്ചിൻ 5.0 ലൈറ്റ് ഉള്ള ഗെയിമിംഗ് സ്മാർട്ട്‌ഫോണുകൾക്ക് ശക്തിപകരുമെന്നാണ് പറയപ്പെടുന്നത്.

Moto G54 5G ഒഎസ് 

ആൻഡ്രോയിഡ് 13 ഒഎസിൽ ആണ് എത്തുന്നത്, എങ്കിലും അ‌ധികം ​വൈകാതെ ആൻഡ്രോയിഡ് 14 അ‌പ്ഡേറ്റും നൽകുമെന്ന് മോട്ടറോള ഉറപ്പുനൽകുന്നുണ്ട്.

Moto G54 5G ക്യാമറ 

ഡ്യുവൽ ക്യാമറയാണ് മോട്ടോ ജി54 5ജിയിൽ നൽകിയിരിക്കുന്നത്. എന്നാൽ മാന്യമായ 50 മെഗാപിക്സൽ മെയിൽ ക്യാമറയും 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും അ‌ടങ്ങുന്നതാണ് ഇതിലെ ഡ്യുവൽ ക്യാമറ സജ്ജീകരണം. മോട്ടോ ജി54 5ജിയുടെ ഫ്രണ്ടിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയാണ് നൽകിയിരിക്കുന്നത്. 

Moto G54 5G ബാറ്ററി 

33W ടർബോ ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് മോട്ടോ G54-ൽ സജ്ജീകരിച്ചിരിക്കുന്നത്. 33W ടർബോ ചാർജർ ഫോണിനൊപ്പം തന്നെ മോട്ടറോള നൽകുന്നുണ്ട്. 14 5G ബാൻഡുകളെ പിന്തുണയ്ക്കുന്നു എന്നതാണ് ഈ ബജറ്റ് 5ജി ഫോണിന്റെ മറ്റൊരു പ്രത്യേകത.

Moto G54 5G മറ്റു സവിശേഷതകൾ 

മൊത്തത്തിലുള്ള സംരക്ഷണത്തിനായി അൾട്രാ പ്രീമിയം 3D PMMA ഫിനിഷുള്ള മോട്ടോ G54 ഗംഭീരമായ ഒരു ഡിസൈൻ അവതരിപ്പിക്കുന്നു. 189 ഗ്രാം മാത്രമാണ് ഈ ഫോണിന്റെ ഭാരം. IP52 റേറ്റിങ്ങും ഈ മോട്ടോ ഫോണിനുണ്ട്.

Moto G54 5G വിലയും ലഭ്യതയും 

മോട്ടോ ജി54 5ജിയുടെ 8ജിബി റാം + 128 ജിബി സ്റ്റോറേജ് 15,999 രൂപ വിലയിലാണ് എത്തുന്നത്. 12 ജിബി റാം + 256 ജിബി സ്റ്റോറേജിന് വില 18,999 രൂപയാണ്. ഫ്ലിപ്പ്കാർട്ട് വഴിയും മോട്ടറോളയുടെ ഔദ്യോഗിക സ്റ്റോറുകൾ വഴിയും സെപ്റ്റംബർ 13 മുതൽ ആണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുക.

Nisana Nazeer
Digit.in
Logo
Digit.in
Logo