Moto G54 5G Spotted: മോട്ടോറോളയുടെ പുത്തൻ സ്മാർട്ട്ഫോൺ Moto G54 5G FCC സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ടെത്തി

Moto G54 5G Spotted: മോട്ടോറോളയുടെ പുത്തൻ സ്മാർട്ട്ഫോൺ Moto G54 5G FCC സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ടെത്തി
HIGHLIGHTS

120Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് FHD + ഡിസ്‌പ്ലേ പ്രതീക്ഷിക്കാം

നാല് കളർ ഓപ്ഷനുകൾ Moto G54 5Gക്ക് ഉണ്ടാകും

മോട്ടറോളയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല

FCC സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ Moto G54 5G കണ്ടെത്തി. ഈ വെബ്‌സൈറ്റിൽ ഡിവൈസിന്റെ സവിശേഷതകളെ കുറിച്ച് ചില സൂചനകൾ  നൽകിയിട്ടുണ്ട്. ഡിവൈസിന്റെ പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകൾ ഇതിനകം ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. മോട്ടോറോളയുടെ മോട്ടോ ജി സീരീസ് സ്മാർട്ട്ഫോണുകൾക്ക് കീഴിൽ രണ്ട് ഫോണുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌മാർട്ട്‌ഫോൺ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ.  Moto G54 5G-യെ കുറിച്ച് ലഭിച്ച വിവരങ്ങൾ നമുക്ക് നോക്കാം 

Moto G54 5G "Cancun 5G" എന്ന കോഡ് നാമം നൽകിയിരിക്കുന്നു

Moto G54 5G സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ "Cancun 5G" എന്ന കോഡ് നാമം നൽകിയിരിക്കുന്നു. ഇതൊരു 5G ഡിവൈസാണെന്ന് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, ഇത് ഒരു SD കാർഡ് സ്ലോട്ടും MC-202L 20-വാട്ട് TurboPower Wall ചാർജിംഗ് അഡാപ്റ്ററും ബോക്സിൽ 5,640mAh ശേഷിയുള്ള PC50 ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്

Moto G54 5G ഡിസ്പ്ലേ (പ്രതീക്ഷിക്കുന്നത്)

120Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് FHD + ഡിസ്‌പ്ലേ പ്രതീക്ഷിക്കാം. ഈ മോട്ടോറോള സ്മാർട്ട്‌ഫോണിൽ നമുക്ക് നാല് കളർ ഓപ്ഷനുകൾ വരെ കാണാൻ കഴിയും- ഔട്ടർ സ്പേസ്, കോറോണറ്റ് ബ്ലൂ, ബല്ലാഡ്. നീല എന്നിവ.

Moto G54 5G ക്യാമറ (പ്രതീക്ഷിക്കുന്നത്)

50 മെഗാപിക്സൽ പ്രൈമറി ക്വാഡ് പിക്സൽ ലെൻസും 12 മെഗാപിക്സൽ സെക്കൻഡറി ലെൻസും അധികമായി 5 മെഗാപിക്സൽ ലെൻസും ഉണ്ടാകുമെന്ന് കിംവദന്തിയുണ്ട്. കൂടാതെ 16 മെഗാപിക്സൽ സെൽഫി ഷൂട്ടർ പോലും നമുക്ക് കാണാൻ കഴിയും.

Moto G54 5G സ്റ്റോറേജ് വേരിയന്റ് (പ്രതീക്ഷിക്കുന്നത്)

8GB+256GB സ്റ്റോറേജ് വേരിയൻറ് ഉണ്ടാകാം. ഇതിനെല്ലാം പുറമേ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, മോട്ടോ സ്പേഷ്യൽ സൗണ്ട്, ഡോൾബി അറ്റ്‌മോസ് എന്നിവയും നമുക്ക് കണ്ടെത്താനാകും. മോട്ടറോളയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

 

Nisana Nazeer
Digit.in
Logo
Digit.in
Logo