മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു
Moto G51 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്
ബഡ്ജറ്റ് 5ജി പ്രോസ്സസറുകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്
മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .മോട്ടോയുടെ Moto G51 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ഫോണുകളുടെ ഏറ്റവു വലിയ സവിശേഷത എന്നത് ഇതിന്റെ ബഡ്ജറ്റ് 5ജി സപ്പോർട്ട് തന്നെയാണ് .അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ CNY 1,499 ആണ് ആരംഭ വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 17500 രൂപയ്ക്ക് അടുത്തുവരും .ഈ ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
Moto G51 സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ ഫോണുകളുടെ പ്രോസ്സസറുകൾ തന്നെയാണ് ഇതിൽ മറ്റൊരു ആകർഷണം .Snapdragon 480+ പ്രോസ്സസറുകളിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .
അതുപോലെ തന്നെ ഈ പ്രോസ്സസറുകളിൽ ലഭിക്കുന്ന ബഡ്ജറ്റ് 5ജി സപ്പോർട്ട് സ്മാർട്ട് ഫോണുകൾ കൂടിയാണ് Moto G51 സ്മാർട്ട് ഫോണുകൾ .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിൽ വിർച്യുൽ റാം സംവിധാനവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 5000mah ന്റെ ബാറ്ററി ലൈഫും നൽകിയിരിക്കുന്നു .കൂടാതെ 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ CNY 1,499 ആണ് ആരംഭ വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 17500 രൂപയ്ക്ക് അടുത്തുവരും.