മോട്ടോയുടെ G5 പ്ലസ് വിപണിയിൽ എത്തി

Updated on 15-Mar-2017
HIGHLIGHTS

കോട്ടങ്ങളും ,നേട്ടങ്ങളും മനസിലാക്കാം

5.2-ഇഞ്ചിന്റെ full-HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 1080പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .രണ്ടു തരത്തിലുള്ള വേരിയന്റുകൾ ആണ് പുറത്തിറങ്ങുന്നത് .3ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ്.

Snapdragon 625 octa-core 2.0 GHz പ്രൊസസർ കൂടാതെ Android 7.0 Nougat ലാണ് ഓ എസ് പ്രവർത്തനം .12 മെഗാപിക്സലിന്റെ പിൻ ക്യാമറ ,5 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണുള്ളത് .

4K UHD വീഡിയോ റെക്കോർഡിങ് ഇതിന്റെ ഒരു പ്രധാന സവിശേഷതയാണ് .3000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.ഇതിന്റെ വിപണിയിലെ വില 14999 രൂപമുതൽ 16999 രൂപവരെയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം .

നേട്ടങ്ങൾ

ക്യാമറ ക്ലാരിറ്റി മികച്ചു നിൽക്കുന്നു

മികച്ച ബാറ്ററി ലൈഫ്

ഓ എസ് ആൻഡ്രോയിഡ് Nougat 7.0 ലാണ്

 

കോട്ടങ്ങൾ

ക്യാമറ പ്രോസസിങ് പെർഫോമൻസ് കുറവാണു

വാട്ടർ പ്രൂഫ് അല്ല 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :