10,000 രൂപയ്ക്ക് താഴെ പുതുപുത്തൻ Moto 5G ഫോൺ ഇന്ത്യയിലെത്തി.
മോട്ടറോള G-സീരീസിൽ Moto G45 5G പുറത്തിറക്കി. മെച്ചപ്പെട്ട ബാറ്ററിയും ക്യാമറ പെർഫോമൻസുമുള്ള സ്മാർട്ഫോണാണിത്. സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മൂന്ന് കളർ വേരിയന്റുകളിലാണ് മോട്ടോ ജി45 ലോഞ്ച് ചെയ്തത്.
3 കളർ വേരിയന്റുകളിലാണ് Moto G45 5G പുറത്തിറക്കിയത്. വിവ മജന്ത, ബ്രില്യന്റ് ബ്ലൂ, ബ്രില്യന്റ് ഗ്രീൻ നിറങ്ങളിൽ ഇവ ലഭ്യമാകും. വീഗൻ ലെതർ ഡിസൈനിലാണ് മോട്ടോ ജി സീരീസ് ഫോൺ എത്തിയിരിക്കുന്നത്. ജി സീരീസ് ഫോണുകളിലൂടെയും എഡ്ജ് സീരീസിലൂടെയും ഈ ഡിസൈൻ ജനപ്രിയമായി കഴിഞ്ഞു.
ഫോണിന് 2 റാം വേരിയന്റുകളുമുണ്ട്. 4GB+128GB, 8GB+128GB വേരിയന്റുകളാണിവ. ഫോണിന്റെ വിലയെ കുറിച്ചും വിൽപ്പനയെ കുറിച്ചും അറിയാൻ താൽപ്പര്യമില്ലേ? അതുപോലെ മോട്ടോ ജി45 സ്പെസിഫിക്കേഷനും അറിയാം.
6.5 ഇഞ്ച് ഡിസ്‌പ്ലേ വലിപ്പമാണ് മോട്ടോ ജി45-നുള്ളത്. 120Hz റിഫ്രെഷ് റേറ്റ് മോട്ടോ ജി45 ഫോണിനുണ്ട്. ഇത് ഫ്ലാറ്റ് സ്ക്രീനുള്ള സ്മാർട്ഫോണാണ്. ഗോറില്ല Glass 3 ഉപയോഗിച്ച് സ്ക്രീനിന് പ്രൊട്ടക്ഷൻ നൽകിയിരിക്കുന്നു.
സ്‌നാപ്ഡ്രാഗൺ 6s Gen3 ചിപ്‌സെറ്റ് മോട്ടോയിൽ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 14 ആണ് ഈ ജി സീരീസിലെ ഒഎസ്. ഇതിൽ സ്മാർട്ട് കണക്ട്, ഫാമിലി സ്‌പേസ് തുടങ്ങിയ സ്‌പോർട്‌സ് ഫീച്ചറുകളുമുണ്ട്.
മോട്ടോ ജി45 50 മെഗാപിക്സൽ ക്വാഡ് പിക്സൽ പ്രൈമറി ക്യാമറയുള്ള ഫോണാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 16 മെഗാപിക്സൽ മുൻ ക്യാമറയുണ്ട്. ഇമേജ് ഓട്ടോ എൻഹാൻസ്, മാക്രോ വിഷൻ ക്യാമറ എന്നിവ ഇതിലുണ്ട്. ഓട്ടോ നൈറ്റ് വിഷൻ പോലുള്ള ക്യാമറ ഫീച്ചറുകളും നൽകിയിരിക്കുന്നു.
18W ചാർജിങ് സപ്പോർട്ടുള്ള ഫോണാണ് മോട്ടറോള അവതരിപ്പിച്ചത്. 5,000 എംഎഎച്ച് ബാറ്ററി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ടർബോപവർ ഫാസ്റ്റ് ചാർജിംഗ് ടെക്നിക് ഇതിലുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മോട്ടോ ജി45 ഫോൺ 10,999 രൂപയ്ക്കാണ് പുറത്തിറക്കിയിരിക്കുന്നത്. 4GB+128GB ഉള്ള വേരിയന്റിന് 10,999 രൂപയാകും. 8GB+128GB വേരിയന്റിന്റെ വില 12,999 രൂപയുമാണ്.
ഫോണിന്റെ വിൽപ്പന ഫ്ലിപ്പ്കാർട്ട്, Motorola.in സൈറ്റുകളിലൂടെ ഓൺലൈനായി നടക്കും. ഓഗസ്റ്റ് 28 ഉച്ചയ്ക്ക് 12 മണി മുതലാണ് സെയിൽ ആരംഭിക്കുന്നത്. രാജ്യത്തെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഫോൺ വാങ്ങാവുന്നതാണ്.
Read More: Price Cut: 50MP AI ക്യാമറയുള്ള Realme 5G, 1500 രൂപ കൂപ്പൺ Discount-ൽ വാങ്ങാം
ആക്‌സിസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് കാർഡുകൾക്ക് ഓഫറുണ്ട്. ഇവയുടെ ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1,000 രൂപ കിഴിവ് ലഭിക്കും. ഇങ്ങനെ 9,999 രൂപയിൽ നിങ്ങൾക്ക് 4ജിബി പർച്ചേസ് ചെയ്യാം. ഉയർന്ന വേരിയന്റ് 11,999 രൂപയ്ക്കും വാങ്ങാം. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 10 വരെ മാത്രമായിരിക്കും ഈ ഓഫർ ലഭ്യമാകുന്നത്.