അങ്ങനെ ഒടുവിൽ മോട്ടോയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ലോകവിപണിയിൽ എത്തി .മോട്ടോയുടെ G4 പ്ലേ അണ്ണാ മോഡലാണ് ഇന്ത്യൻ വിപണിയിൽ നാളെ മുതൽ എത്തുന്നത് .ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ ആമസോൺ വഴി ഇത് സ്വന്തമാക്കാൻ സാധിക്കും.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .
720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 2800 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്
മികച്ച സവിശേഷതകളോടെ പുറത്തിറക്കിയിരിക്കുന്ന ഈ സ്മാർട്ട് ഫോണിന്റെ വില എന്നുപറയുന്നത് ഏകദേശം 249 ഡോളർ വരും .അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 16000 രൂപക്കടുത്തു വരുമെന്നാണ് സൂചനകൾ .3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെര്ണല് മെമ്മറി സ്റ്റോറേജ് ,256ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
മോട്ടോയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച അഭിപ്രായം ആണുള്ളത് .അതുകൊണ്ടുതന്നെ ഈ സ്മാർട്ട് ഫോണും വാണിജ്യപരമായി മികച്ചുതന്നെ നിൽക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .