പെർഫെക്ട് ഓൾ റൗണ്ടർ സ്മാർട്ഫോൺ Moto G35 5G ആദ്യ വിൽപ്പനയ്ക്ക് എത്തി. ഡിസംബർ 16-ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന ആരംഭിച്ചു. Motorola കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ ബജറ്റ് ഫോണാണിത്.
50MP പ്രൈമറി ക്യാമറയുള്ള സ്മാർട്ഫോണാണിത്. 9,999 രൂപയിൽ മോട്ടറോള ജി35 ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നു. ലീഫ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക്, പേര റെഡ് എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നത്. ഇപ്പോഴിതാ സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിച്ചിരിക്കുന്നു.
മോട്ടറോള G35 എന്ന ഫോണിന് ഇന്ത്യൽ 9,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഫോണിന്റെ വിൽപ്പന നടക്കുന്നത് ഡിസംബർ 16 മുതൽ ഫ്ലിപ്കാർട്ടിലൂടെയാണ്. ഇപ്പോഴിതാ സ്മാർട്ഫോൺ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചുകഴിഞ്ഞു.
10000 രൂപയ്ക്ക് താഴെ ഒരു ഓൾ റൗണ്ടർ സ്മാർട്ഫോൺ നോക്കുന്നവർക്ക് ഇത് ബെസ്റ്റ് ഓപ്ഷനാണ്. മോട്ടറോള വെബ്സൈറ്റിലൂടെയും ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. അതുപോലെ മോട്ടറോള ജി35 നിങ്ങൾക്ക് റീട്ടെയിൽ സ്റ്റോറുകളിലൂടെയും വാങ്ങാൻ ലഭ്യമാണ്. ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാൻ ലിങ്ക് ഇതാ…
6.7-ഇഞ്ച് 120Hz ഫുൾ HD+ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിലുള്ളത്. സ്ക്രീനിന് 1,000nits പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. ഫോണിന്റെ പാനലിന് കോർണിങ് ഗൊറില്ല ഗ്ലാസ് 3 കോട്ടിങ്ങാണുള്ളത്. ഇതിന് 120Hz വരെ റിഫ്രഷ് റേറ്റും, 240Hz ടച്ച് സാമ്പിൾ റേറ്റും വരുന്നു.
ഇതൊരു മികച്ച ബജറ്റ് ഫോണാണ്. നനഞ്ഞ കൈകൾ കൊണ്ടും ടച്ച് ചെയ്യാവുന്ന ഫീച്ചർ ഈ മോട്ടറോള ഫോണിനുണ്ട്.
50 മെഗാപിക്സൽ പ്രൈമറി സെൻസറാണ് മോട്ടറോള ജി35 സ്മാർട്ഫോണിനുള്ളത്. ഇതിന് 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും നൽകിയിരിക്കുന്നു. ഈ ഡ്യുവൽ റിയർ ക്യാമറ 4K റെസല്യൂഷനിൽ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സഹായിക്കും. ഫോണിന്റെ മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.
മോട്ടോ ജി35 ഫോണിലുള്ളത് യുണിസോക്ക് ടി760 ചിപ്‌സെറ്റാണ്. ഒരു വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഗ്രേഡും 3 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും ഇതിൽ ലഭിക്കുന്നു. ഫോണിലെ ഒഎസ് ആൻഡ്രോയിഡ് 14 ആണ്. ഈ സ്മാർട്ഫോൺ 20W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5,000mAh ബാറ്ററിയുമുണ്ട്. നിങ്ങൾക്ക് ചാർജർ വേറെ വാങ്ങേണ്ട ആവശ്യമില്ല. മോട്ടറോള ഫോണിനൊപ്പം റീട്ടെയിൽ ബോക്സിൽ ഒരു ചാർജറും വച്ചിട്ടുണ്ട്.
Also Read: 108MP ക്യാമറ POCO 5G 11999 രൂപയ്ക്ക്! 8000 രൂപയാണ് ഡിസ്കൗണ്ട്, Super Value Days ഓഫർ വിട്ടുകളയണ്ട
മോട്ടോ ജി35 ഫോൺ IP52 റേറ്റിങ് സപ്പോർട്ടിലാണ് വരുന്നത്. ഇതിൽ നിങ്ങൾക്ക് ഡോൾബി അറ്റ്‌മോസ് പിന്തുണയോടെ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറും ലഭിക്കുന്നതാണ്.